കോഴിക്കോട്:ജനങ്ങൾക്ക് വേഗത്തിൽ എത്താനുള്ള സംവിധാനം ഉണ്ടാകണം എന്നാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സിൽവർ ലൈൻ പദ്ധതി അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി.മുരളീധരൻ.നിലവിലെ റെയിൽവെ വികസനത്തിലൂടെ വേഗ യാത്ര സാധ്യമാക്കാമെന്നും വി. മുരളീധരൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഡി.പി.ആർ പുറത്ത് വിടാത്തതിൽ ദുരൂഹതയുണ്ട്, മുഖ്യമന്ത്രി കെ.റെയിൽ പദ്ധതിയിൽ ആശങ്കപ്പെടുന്നവരുമായി ചർച്ച നടത്തുന്നില്ല. ഇപ്പോൾ നടത്തുന്ന വിശദീകരണം സർക്കാറിന്റെ ഔദാര്യം പറ്റുന്നവരോടാണ്,ജനങ്ങളുടെ പ്രതിഷേധത്തെ മറികടന്ന് ഒരു പദ്ധതിയും കേരളത്തിൽ നടപ്പാക്കില്ല. ഇതിനൊപ്പം ബി.ജെ.പി ഉണ്ടാകും.ഇത് ബി.ജെ.പിയുടേയോ കോൺഗ്രസിന്റേയോ സമരമല്ല ജനകീയ സമരമാണെന്നും മുരളീധരൻ പറഞ്ഞു.
കണ്ണൂർ സർവ്വകലാശാല വിഷയത്തിൽ ഗവർണർ രാജി വെക്കണം എന്ന് പ്രതിപക്ഷ നേതാവിനെ കൊണ്ട് പറയിപ്പിച്ചത് മുഖ്യമന്ത്രിയാണ് ,മുഖ്യമന്ത്രി ഒളിച്ചു നടക്കുകയാണ്.കോൺഗ്രസ്സ് ഈ രീതിയിൽ പോയാൽ ബി.ജെ.പി ശക്തിപ്പെടുമെന്നും വി.ഡി സതീശൻ ബി.ജെ.പിയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടെന്നും വി.മുരളീധരൻ കോഴിക്കോട് പറഞ്ഞു.