കോഴിക്കോട്: ഐ.എൻ.ടി.യു.സി കോഴിക്കോട് ജില്ലയിൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ധാരണയാവാത്ത സാഹചര്യത്തിൽ മത്സരം ഉറപ്പായി.
കേരളത്തിലെ 14 ജില്ലകളിലും നാളെയാണ് തിരഞ്ഞെടുപ്പ്. കോഴിക്കോട് ഒഴികെ മറ്റെല്ലായിടത്തും ഗ്രൂപ്പുകൾ തമ്മിൽ പ്രസിഡണ്ട് സ്ഥാനത്തിൽ ധാരണയായി.കോഴിക്കോട് രണ്ടു സ്ഥാനാർഥികളും മത്സരത്തിൽ ഉറച്ചു നിൽക്കുകയാണ്.നാളെ രാവിലെ 10 മുതൽ ശിക്ഷക് സദനിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ജില്ലയിൽ 970ഓളം വോട്ടർമാരാണ് ഉള്ളത്.നിലവിലെ ജില്ലാ പ്രസിഡന്റ് കെ രാജീവും എഫ്.എൻ.പി.ഒ നേതാവ് എംകെ ബീരാനുമാണ്സ്ഥാനാർഥികൾ.എം.കെ രാഘവൻ എം.പി അടക്കമുള്ളവർ നാളെ വോട്ട് ചെയ്യാനെത്തും.