GeneralLatestPolitics

കോടതി വിധി മാനിക്കാതെ സ്വകാര്യ ഗോഡൗണുകൾ വാടകയ്ക്ക് എടുക്കുന്ന സപ്ലൈക്കോ മാനേജരുടെ നടപടിക്കെതിരെ ബി.ജെ.പി പ്രക്ഷോഭത്തിലേക്ക്


കോഴിക്കോട്:സർക്കാർ ഉത്തരവുകൾ മറികടന്ന് സ്വകാര്യ ഗോഡൗണുകൾ വാടകയ്ക്കെടുക്കുന്ന സപ്ലൈക്കോ അധികൃതരുടെ നടപടിക്കെതിരെ ബി.ജെ.പി പ്രക്ഷോഭത്തിലേക്ക്.സി.ഡെബ്ല്യു.സി, എഫ്.സി.ഐ ഗോഡൗണുകളിൽ സ്ഥലം ഉണ്ടെന്നിരിക്കെ സ്വകാര്യ ഗോഡൗണുകളിൽ സാധനങ്ങൾ ഇറക്കാൻ കോടതി വിധിയെ മറികടന്ന് സപ്ലൈക്കോ മാനേജർ അനുമതി കൊടുത്തിരിക്കുകയാണ്. ഇതിനു പിന്നിൽ വൻ അഴിമതിയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ.വി.കെ സജീവൻ ആരോപിച്ചു.നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെ ചെത്തു കടവിൽ സ്വകാര്യ ഗോഡൗണിൽ റേഷൻ സാധനങ്ങൾ സൂക്ഷിക്കുന്നത് അധിക ബാധ്യതയാണ് സർക്കാറിന് ഉണ്ടാകുന്നത്. സ്വകാര്യ ഗോഡൗണുകളിൽ നിന്നും സാധനങ്ങൾ  നഷ്ടപ്പെടുന്നതിൻ്റെ ഉത്തരവാദിത്തം പൊതുവിതരണ വകുപ്പിനാണെന്നും സജീവൻ പറഞ്ഞു.സപ്ലൈക്കോ മാനേജരുടെ നിരുത്തരവാദപരമായ നടപടിക്കെതിരെ യുവമോർച്ച നാളെ പ്രതിഷേധം സംഘടിപ്പിക്കും.
രാഷ്ട്രീയപരമായി ഒരു ബന്ധവുമില്ലാത്ത ചെരണ്ടത്തൂർ സ്ഫോടനം ബി.ജെ.പിയുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സ്ഫോടനത്തിൽ പരിക്കേറ്റയാൾ സജീവ പ്രവർത്തനല്ല. മറ്റുള്ള സ്ഥലങ്ങളിൽ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങളെ മറച്ചു വെയ്ക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സജീവൻ പറഞ്ഞു.
കുതിരവട്ടത്തു നിന്നും തുടർച്ചയായി രോഗികൾ ചാടിപ്പോകുന്നത് അധികൃതരുടെ ഭാഗത്തുള്ള അനാസ്ഥയാണ്. ഹൈക്കോടതി വിധി പ്രകാരം 8 ജീവനക്കാരെ നിയോഗിക്കാനും തയ്യാറായിട്ടില്ല.ആരോഗ്യ വകുപ്പ് കുത്തഴിഞ്ഞ പുസ്തകമായി മാറിയിരിക്കുകയാണ്. അടിയന്തിര സ്വഭാവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയത്തിൽ അധികൃതർ അലംഭാവം തുടരുകയാണെന്നും സജീവൻ കൂട്ടിച്ചേർത്തു.
ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് കുമാർ വൈസ് പ്രസിഡണ്ട് അഡ്വ.കെ.വി സുധീർ എന്നിവർ സംബന്ധിച്ചു.

Reporter
the authorReporter

Leave a Reply