കോഴിക്കോട് :തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് വായനപക്ഷാചരണത്തിൻ്റെ ഭാഗമായി കാവ്യസായാഹ്നം സംഘടിപ്പിച്ചു.
പുതുതലമുറയിലെ ശ്രദ്ധേയനായ കവി വിജു വി രാഘവ് പരിപാടി ഉദ്ഘാടനം ചെയ്തു.കവിതകൾ കാലഭേദമെന്യേയുള്ള പ്രവാഹമാണെന്ന് വിജു വി രാഘവ് പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജിത്ത് സി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെപി ഗിരിജ,പഞ്ചായത്തംഗം ഐ പി ഗീത എന്നിവർ ആശംസകൾ അർപ്പിച്ചു.
കാവ്യസായാഹ്നം പരിപാടിയിൽ സുരേഷ് പാറപ്രം,ജോബി മാത്യു,റോയ് കാരാത്ര, ഇ പി രത്നാകരൻ, സി ദാമോദരൻ നായർ,ഷിജു പാവയിൽ,പ്രഭി പുനത്തിൽ, കെപി മുഹമ്മദ് കോയ, ഷിനിജ വിനയചന്ദ്രൻ, പ്രമീള മുകുന്ദൻ, ഡോ. പി ശ്രീമാനുണ്ണി എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി ദിവാകരൻ സ്വാഗതവും വായനപക്ഷാചരണം പരിപാടി കോ ഓർഡിനേറ്റർ ഗിരീഷ് ആമ്പ്ര നന്ദിയും പറഞ്ഞു.
ജൂലൈ ആറിന് നടക്കുന്ന ബഷീർ സാഹിത്യ സംവാദം, പുസ്തകചർച്ച,പ്രാദേശിക എഴുത്തുകാരെ ആദരിക്കൽ എന്നീ പരിപാടികളോടെ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് ഈ വർഷം സംഘടിപ്പിക്കുന്ന വായനപക്ഷാചരണ പരിപാടികൾ സമാപിക്കും.










