കോഴിക്കോട്: കളിക്കാനായി അയല്‍വീട്ടിലേക്ക് പോകാന്‍ റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിതട്ടി ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരന്‍ മരിച്ചു. കല്ലായി റോഡില്‍ കണ്ണഞ്ചേരി ‘മുബസാന’യില്‍ സമീനയുടെയും അഹമ്മദിന്റെ മകന്‍ ഫൈസാനാണ് സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെ മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 7.50-ന് കണ്ണഞ്ചേരിയിലാണ് അപകടം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.
പരപ്പിൽ എം.എം.എൽ.പി. സ്‌ക്കൂൾ 3 E യിലെ വിദ്യാർത്ഥിയാണ്.
സഹോദരങ്ങൾ: ഫർഹാദ് അഹമ്മദ്, മറിയം അഹമ്മദ്.










