Saturday, January 25, 2025
General

ട്രക്കിങിന് പോയ സംഘം അപകടത്തില്‍പെട്ടു; രണ്ട് മലയാളികളടക്കം 5 മരണം


ഉത്തരാഖണ്ഡില്‍ മോശം കാലാവസ്ഥയെ തുടര്‍ന്നുണ്ടായ അപകടത്തെത്തുടര്‍ന്ന് മലയാളികളടക്കം ട്രക്കിംങ് സംഘത്തിലെ 5 പേര്‍ മരിച്ചു. ഉത്തരകാശി ജില്ലയിലെ സഹസ്ത്ര താലിലേക്ക് ട്രക്കിംഗിന് പോയ 22 അംഗ സംഘമാണ് അപകടത്തില്‍പെട്ടത്.

ബെംഗളൂരു ജക്കൂരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകര്‍(71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി വി.കെ സിന്ധു (45) എന്നിവരുടേതടക്കം 5 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.

കര്‍ണാടക ട്രക്കിങ് അസോസിയേഷന്‍ മുഖേനെ മെയ് 22നാണ് സംഘം ട്രക്കിങ്ങിനായി ഉത്തരാഖണ്ഡിലേക്ക് പോയത്. 13 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

മരിച്ച സിന്ധു സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. എസ്ബിഐയില്‍ സീനിയര്‍ മാനേജരായിരുന്നു ആശ സുധാകരന്‍.


Reporter
the authorReporter

Leave a Reply