General

കേരള മുസ്‌ലിം ജമാഅത്ത്: കാന്തപുരം പ്രസിഡന്റ്, ഖലീൽ തങ്ങൾ ജനറൽ സെക്രട്ടറി

Nano News

കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഭാരവാഹികളായി

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ പ്രസിഡന്റായും

സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരിയെ ജനറൽ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുത്തു.

എ.പി. അബ്ദുൽ കരീം ഹാജി ചാലിയമാണ് ഫിനാൻസ് സെക്രട്ടറി.

കുറ്റ്യാടി സിറാജുൽ ഹുദ കാമ്പസിൽ നടന്ന ദ്വിദിന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് 2026-28 കാലയളവിലേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റുമാർ: പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, എം.എൻ. കുഞ്ഞഹമ്മദ് ഹാജി, പട്ടുവം കെ.പി. അബൂബക്കർ മുസ്‌ലിയാർ, മാരായമംഗലം അബ്ദുറഹ്‌മാൻ ഫൈസി, സി. മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, എ. സൈഫുദ്ദീൻ ഹാജി, കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി, വി.എച്ച്. അലി ദാരിമി, എം.കെ. ഹാമിദ് ചൊവ്വ.
സെക്രട്ടറിമാർ: വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, എൻ. അലി അബ്ദുല്ല, സി.പി. സൈദലവി മാസ്റ്റർ, മജീദ് കക്കാട്, മാളിയേക്കൽ സുലൈമാൻ സഖാഫി, സയ്യിദ് ത്വാഹ സഖാഫി, മുസ്‌തഫ കോഡൂർ, മുഹമ്മദ് പറവൂർ, ജി. അബൂബക്കർ, അബൂബക്കർ പടിക്കൽ.
66 അംഗ പ്രവർത്തക സമിതിയെയും സമ്മേളനം തിരഞ്ഞെടുത്തു. സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ പുനഃസംഘടനയ്ക്ക് നേതൃത്വം നൽകി.

 


Reporter
the authorReporter

Leave a Reply