കൊഴക്കോട്ടുരിലെ വയൽ നികത്തൽ അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ
മലപ്പുറം: കരിപ്പൂർ വിമാനത്താവളം റോഡിൽ കൊഴക്കോട്ടൂർ പ്രദേശത്തെ നെൽവയലുകൾ വ്യാപകമായി നികത്തുകയാണെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മലപ്പുറം ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈ ജൂനാഥ് നിർദ്ദേശം നൽകിയത്. 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. തിരൂരിൽ അടുത്ത മാസം നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. വയലുകൾ തരംമാറ്റുന്നത് കാരണം വെള്ളപ്പൊക്ക സാധ്യതയുള്ളതായി പരാതിയിൽ പറയുന്നു. സ്ഥലത്ത് പരിസ്ഥിതി പഠനം നടത്തണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. വയലുകൾ തരം മാറ്റിയാൽ ഭൂമിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം തട്ടുമെന്നും […]


