GeneralPolitics

രാഹുലും പ്രദീപും നിയമസഭയിലേക്ക്; സത്യപ്രതിജ്ഞ ഡിസംബര്‍ 4 ന്


തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര നിന്ന് തെരഞ്ഞെടുക്കപ്പെട്ട യു.ആര്‍ പ്രദീപും ഡിസംബര്‍ നാലിന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12 ന് നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ വച്ചാകും സത്യപ്രതിജ്ഞ.

നിയുക്ത എം.എല്‍.എമാര്‍ക്ക് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

ചേലക്കര എം.എല്‍.എ കെ രാധാകൃഷ്ണനും പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ലോക്സഭാ തെരഞ്ഞടുപ്പില്‍ ജയിച്ചതോടെയാണ് ഇരുമണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചേലക്കര എല്‍.ഡി.എഫും പാലക്കാട് യുഡിഎഫും നിലനിര്‍ത്തി.


Reporter
the authorReporter

Leave a Reply