FootballLatestsportsWorld cup football

മെസ്സി മാജിക്കോടെ അർജന്റീന തുടങ്ങി

Nano News

ലോകകപ്പിൽ സ്വപ്നതുല്യ തുടക്കവുമായി ഇതിഹാസ താരം ലയണൽ മെസ്സിയും അർജന്റീനയും.

ലോകകപ്പിലെ ആദ്യ ഹാട്രിക് സ്വന്തമാക്കിയ മെസ്സിയുടെ മികവിലാണ് ലോക ചാമ്പ്യന്മാർ അൾജീരിയയെ പരാജയപ്പെടുത്തിയത്.

എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം.

17,60,76 മിനിറ്റുകളിലാണ് മെസ്സിയുടെ കാലുകൾ അർജന്റീനക്കായി ലക്ഷ്യം കണ്ടത്.

ഹാട്രിക്കോടെ മെസ്സി ലോക റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്തു.

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന ജർമ്മനിയുടെ മിറോസോവ് ക്ലോസെയുടെ റെക്കോർഡിന് ഒപ്പമാണ് മെസി സ്ഥാനം പിടിച്ചത്.

16 ഗോളുകളാണ് ലോകകപ്പിൽ ഇതുവരെ മെസ്സി നേടിയത്.

മറ്റൊരു മത്സരത്തിൽ ഫ്രാൻസ് 3-1 ന് സെനഗലിനെ പരാജയപ്പെടുത്തി.

സൂപ്പർ താരം കിലിയൻ എംബാപ്പെ ഫ്രാൻസിനായി ഇരട്ട ഗോൾ നേടി.

നോർവെ 4-1 ന് ഇറാഖിനെയും പരാജയപ്പെടുത്തി.

എർലിംഗ് ഹാളണ്ട് നോർവെയ്ക്കായി ഇരട്ട ഗോൾ നേടി.


Reporter
the authorReporter

Leave a Reply

error: Content is protected !!