കോഴിക്കോട്: പന്നിയങ്കര ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ( ഒക്ടോബർ -15വെള്ളിയാഴ്ച) രാവിലെ 8മണിക്ക് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും.
രക്ഷിതാക്കളാണ് കുട്ടികളെ എഴുത്തി നിരുത്തേണ്ടത് . ഗുരുനാഥന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് കർമ്മങ്ങൾ നടത്താം.
നിലവിലെ സാഹചര്യത്തിൽ എഴുത്തിനിരുത്താൻ വരുന്നവർ താലം കൊണ്ടു വരുന്നത് ഉചിതവും സുരക്ഷിതവുമായിരിക്കും .താലം കൊണ്ട് വരാൻ സാഹചര്യമില്ലാത്തവർക്ക് ക്ഷേത്രത്തിൽ നിന്ന് നൽകും. അരിയും ക്ഷേത്രത്തിൽ നിന്ന് നൽകും.
മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായോ താഴെ കാണുന്ന നമ്പറുകളിലോ ബന്ധപ്പെടുക.
ഫോൺ – 0495 2325600
മൊബൈൽ – 9633516069 ക്ഷേത്രം ഓഫീസ് & വാട്സ്ആപ്
9388482589
പൂജയ്ക്ക് വെയ്ക്കാനുള്ള ഗ്രന്ഥങ്ങൾ 13ന് വൈകീട്ട് 5:30ന് ക്ഷേത്രത്തിൽ എത്തിക്കണമെന്ന് പന്നിയങ്കര ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ സുനിൽ കുമാർ അറിയിച്ചു.