കോഴിക്കോട്:ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദേശീയ തലത്തിൽ എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തനമുള്ള മലയാളികളുടെ സാംസ്കാരിക പ്രസ്ഥാനമായ
പാഞ്ചജന്യം ഭാരതത്തിൻ്റെ കേരള ചാപ്റ്റർ ഉൽഘാടനവും കമ്മിറ്റി രൂപീകരണവും ഒക്‌ടോബർ 15 ന് ഉച്ചക്ക് ശേഷം 2.30 മണിക്ക് കോഴിക്കോട് തിരുവണ്ണൂർ സ്വാതി തിരുന്നാൾ കലാകേന്ദ്രത്തിൽ വെച്ച് നടക്കുമെന്നു സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
പരിപാടിയിൽ വെച്ച് കേരള ചാപ്റ്റർ ഉൽഘാടനം പത്മശ്രീ കൈതപ്രം വാസുദേവൻ നമ്പൂതിരി നിർവ്വഹിക്കും.
പാഞ്ചജന്യം പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ പ്രകാശനവും മുഖ്യ പ്രഭാഷണവും കൊളത്തൂർ അദ്വൈതാശ്രമം മഠാധി ചിദാനന്ദപുരി സ്വാമികൾ നിർവ്വഹിക്കും.
പാഞ്ചജന്യം ദേശീയ അധ്യക്ഷ പ്രൊഫ. ജി. ശോഭാറാണി പ്രസംഗിക്കും.