GeneralLatestLocal News

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.


കോഴിക്കോട്: കഴിഞ്ഞ രാത്രി ആരംഭിച്ച മഴ ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കി. കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മാവൂരിലും ചാത്തമംഗലത്തും വ്യാപക മണ്ണിടിച്ചിലുണ്ടായി. ചാത്തമംഗലം സൗത്ത് അരയങ്കോട് വീടിന്റെ മതിലിടിഞ്ഞ് ഒരു ഓട്ടോയും രണ്ട് ഇരുചക്ര വാഹനങ്ങൾ തകർന്നു. കുവുങ്ങ് വീട്ടിന് മുകളിൽ വീണ് വീട് ഭാഗികമായി തകർന്നു. പനങ്ങോട് വീടിന്റെ മുകളിൽ സംരക്ഷണ ഭിക്തി തകർന്നു. മാവൂർ മേച്ചേരി കുന്നിൽ വീടിന് സമീപത്തേക്ക് 20 മീറ്റർ വീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായി. ആർക്കും പരിക്കില്ല.

കോഴിക്കോട് ബാലുശേരി റൂട്ടിൽ തടമ്പാട്ടുതാഴത്ത് വെള്ളം കയറിയതിനെ തുടർന്ന് വാഹനങ്ങൾ കോഴിക്കോട് ബൈപ്പാസ് വഴി തിരിച്ചുവിട്ടു.

പാലാഴി, ഇരിങ്ങല്ലുർ, പൂവ്വങൽ, ഫറോക്ക്, ബേപ്പൂർ ,നല്ലളം ,കാരന്തൂർഭാഗങ്ങളിൽ വെള്ളം കയറി.

കുന്ദമംഗലം പണ്ടാര പറമ്പ് ചാലിയിൽ റോഡിൻ്റെ ഭാഗങ്ങൾ ഇടിഞ്ഞ് പുഴയിലേക്ക് താഴ്ന്നു.

രാംമോഹൻ റോഡ് ചിന്താവളപ്പിൽ മതിലിടിഞ്ഞു വീണു ആളപായമില്ല.
.

മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്.

ഉരുൾ പൊട്ടൽ ഭീഷണി ഉള്ള പ്രദേശങ്ങളിൽ അധികൃതർ കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

മുക്കം, തിരുവമ്പാടി, കൂടിരഞ്ഞി, പുല്ലൂരാമ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ പുഴകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ചാലിയാറിന്റെ കരകളിൽ താമസിക്കുന്നവർ ജാഗ്രത തുടരണമെന്ന് അധികൃതർ അറിയിച്ചു.


Reporter
the authorReporter

Leave a Reply