EducationGeneral

സെപ്തംബർ 03 മുതൽ 12 വരെ ഓണപ്പരീക്ഷ


തിരുവനന്തപുരം: 2024- 2025 വർഷത്തെ ഓണപ്പരീക്ഷ സെപ്തംബർ 03 മുതൽ 12 വരെ നടത്താൻ തീരുമാനമായി.ഇന്നലെ നടന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. എട്ടാം ക്ലാസ്സിൽ മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്താനും അവസരമുണ്ട്. കോഴ്സിന് ശേഷം രണ്ടാഴ്ചക്കുള്ളിൽ ഇവർക്ക് പുനഃപരീക്ഷ. എട്ടാം ക്ലാസിൽ ഈ വർഷം മുതൽ ഓൾ പാസ് സമ്പ്രദായം അവസാനിപ്പിച്ച് മിനിമം മാർക്ക് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

NAS പരീക്ഷ 2024 നവംബർ 19 ന് ആണ്.  3, 6, 9 ക്ലാസുകളിലാണ് പരീക്ഷ . ലാംഗ്വേജ്, കണക്ക്, സോഷ്യൽ സയൻസ്, പരിസര പഠനം (world around us) എന്നീ വിഷയങ്ങളിലാണ് പരീക്ഷ നടക്കുന്നത്. OMR ഷീറ്റിലാണ് പരീക്ഷ. ഇതിനായി സ്കൂൾ, ക്ലസ്റ്റർ, ബി.ആർ.സി, ജില്ല, സംസ്ഥാനം എന്നീ തലങ്ങളിൽ അക്കാഡമിക് കമ്മിറ്റി രൂപീകരിക്കും. 

ആഗസ്റ്റ് 08 ന് ജില്ലാതല പരീക്ഷയും, 12 ന് ബി.ആർ.സി തലത്തിലും 13 ന് ക്ലസ്റ്റർ തലത്തിലും പരീക്ഷ നടത്താനാണ് തീരുമാനം . 14 ന് സംസ്ഥാന തലത്തിലും അവലോകന യോഗങ്ങൾ നടക്കും. ഇതിനായി ഓഗസ്റ്റ് 31, ഒക്ടോബർ 31, നവംബർ 13 തീയതികളിൽ 3 മോഡൽ പരീക്ഷ നടത്തുമെന്നും അറിയിച്ചു.

220 അധ്യയന ദിവസങ്ങൾ സംബന്ധിച്ച കോടതി വിധിയനുസരിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി തീരുമാനമെടുക്കാനും യോഗത്തിൽ തീരുമാനമായി . 

ഓഗസ്റ്റ് 16നും 24നും സെപ്റ്റംബർ 26നും, ഒക്ടോബർ 09 നും 15 നും 21 നും നവംബർ 07 നും പ്രതിവാര പരീക്ഷയും നടത്തുമെന്നും തീരുമാനിച്ചു.

എട്ടാം ക്ലാസ്സിൽ പരാജയപ്പെടുന്നവർക്ക് ഒരു ബ്രിഡ്ജ് കോഴ്സ് നടത്തി പരീക്ഷ നടത്തുന്ന കാര്യത്തിൽ കൂടുതൽ കൂടിയാലോചനയ്ക്കായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും AEO / DEO തലത്തിലും കോൺക്ലേവ് നടത്താനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.


Reporter
the authorReporter

Leave a Reply