EducationLatest

അസറ്റ് കുടുംബസംഗമവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു

Nano News

പേരാമ്പ്ര: അസറ്റ് ഫ്യൂച്ചർ ലീഡേഴ്‌സ് മീറ്റും കുടുംബസംഗമവും പേരാമ്പ്ര ഡിഗ്നിറ്റി കോളേജിൽ സംഘടിപ്പിച്ചു. പ്രശസ്ത ചെറുകഥാകൃത്ത് പി. കെ. പാറക്കടവ് ഉദ്ഘാടനം ചെയ്തു.

അസറ്റ് ഫ്യൂച്ചർ ലീഡേഴ്‌സ് മീറ്റിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഡോ. ഇസ്മായിൽ മരിതേരി മുഖ്യാതിഥിയായി. ഗാനരചയിതാവ് രമേശ് കാവിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിദ്യാർഥികളിൽ നേതൃത്വഗുണങ്ങളും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിനായി അസറ്റ് സംഘടിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഫ്യൂച്ചർ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചത്.

തുടർന്ന് മാക്കൂൽ മൈത്രിയുടെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. ‘ഋതുഭേദം’ എന്ന കഥാസമാഹാരം പി. കെ. പാറക്കടവ് പ്രകാശനം ചെയ്തു. ‘ഭൂമിക’ എന്ന കവിതാസമാഹാരം കവി വീരാൻകുട്ടി പ്രകാശനം ചെയ്തു.

അസറ്റ് ജനറൽ സെക്രട്ടറി നസീർ നൊച്ചാട് സ്വാഗതം പറഞ്ഞു. അസറ്റ് ചെയർമാൻ സി. എച്ച്. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. കവിതാസമാഹാരത്തിന്റെ പുസ്തകപരിചയം കെ. ടി. സൂപ്പി മാസ്റ്ററും കഥാസമാഹാരത്തിന്റെ പരിചയം ഡോ. പി. ടി. അബ്ദുൽ അസീസും നിർവഹിച്ചു. ഗ്രന്ഥകാരൻ മാക്കൂൽ മൈത്രി മറുമൊഴി നടത്തി.

എസ് എസ് കെ ജില്ലാ കോഡിനേറ്റർ ഡോക്ടർ നിസാർ ചേലേരി, എം പി കെ അഹമ്മദ് കുട്ടി,ബാലൻ തളിയിൽ, സൗഫി താഴെ കണ്ടി,ടി കെ നൗഷാദ്, എൻ പി അസീസ്,സവാദ് തെരുവത്ത്,ഗഫൂർ കുറ്റിയാടി, തെരുവത്ത് മുഹമ്മദ്, കെ എം മുഹമ്മദ് പി സി മുഹമ്മദ് സിറാജ് എ കെ തറുവൈ, പുതുശ്ശേരി ഇബ്രാഹിം, അബ്ദുള്ള സൽമാൻ, ഓ സി ലീന, പി മുഹമ്മദ്‌ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
പ്രശസ്ത ചിത്രകാരൻ സിഗ്നി ദേവരാജ് വേദിയിൽ വെച്ച് ലൈവ് പോർട്രൈറ്റ് വരച്ചത് ശ്രദ്ധേയമായി. സിന്ധു, രാജപാലൻ, ഗഫൂർ കുറ്റിയടി തുടങ്ങിയവരുടെ സംഗീത സദസും അരങ്ങേറി.


Reporter
the authorReporter

Leave a Reply

error: Content is protected !!