Wednesday, December 4, 2024
EducationLatest

കേരളപ്പിറവി ദിനത്തിൽ ഓട്ടൻതുള്ളലുമായി മാറാട്ടെ അക്ഷരമുറ്റം.


കലക്കത്ത് കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയ കലാരൂപമായ ഓട്ടൻതുള്ളൽ കുട്ടികൾക്കു മുന്നിൽ അവതരിപ്പിച്ചത് നാലാം തരത്തിലെ മലയാള പാഠഭാഗമായ ” ഊണിന്റെ മേളം ” എന്ന തുള്ളൽ പാട്ടിനു വേണ്ടിയാണ്. രുഗ്മിണി സ്വയംവരത്തിലെ ഏതാനും ഭാഗമാണ് പാഠഭാഗത്തുള്ളത്. തുള്ളൽ എന്ന  ജനകീയ കലാരൂപത്തെ കുട്ടികൾക്ക് നേരനുഭവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിന്റെ സഹകരണത്തോടു കൂടിയാണ് പരിപാടി അവതരിപ്പിച്ചത്.
പ്രസ്തുത വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർഥിനി കുമാരി ദേവഭദ്ര സുചീന്ദ്രൻ ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. ഗുരു കലാമണ്ഡലം നന്ദകുമാർ കുട്ടികൾക്ക് ഊണിന്റെ മേളത്തിലെ വായ്പാട്ട് ചൊല്ലി കൊടുക്കുകയും തുള്ളലിന്റെ വേഷക്രമങ്ങൾ, താളങ്ങൾ, വാദ്യങ്ങൾ, സംഗീതം, വിവിധതരം തുള്ളലുകൾ  അവയുടെ വേഷവിധാനങ്ങൾ എന്നിവ വിവരിച്ചു നൽകി.
കലാമണ്ഡലം ആദർശ് മൃദംഗ വായന  കുട്ടികൾക്ക് പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ ഇ എം പുഷ്പരാജൻ സ്വാഗതവും പിടിഎ പ്രസിഡന്റ് സനോജ് കുമാർ അധ്യക്ഷത വഹിച്ചു. മലയാളം ക്ലബ്ബിന്റെ  നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അധ്യാപകരായ സാന്ദ്ര  എസ് ബി, ബിസ്ന ബി എസ്, ശ്രുതി എസ് കെ, ചിഞ്ചു പി സി, അലി മുബാറക്, അശ്വിൻ, മേഘ ടി, നീതു, സനൂജ എന്നിവർ നേതൃത്വം നൽകി. നാലാം തരത്തിലെ കുട്ടികൾ അവരുടെ സംശയങ്ങൾ കലാമണ്ഡലം ഗുരുനാഥരോട് ചോദിച്ചു മനസ്സിലാക്കി. സീനിയർ അധ്യാപിക സില്‍ജ മോൾ എൻ വി നന്ദി പറഞ്ഞു.

Reporter
the authorReporter

Leave a Reply