കോഴിക്കോട് : ജോറിന്റെ ആഭിമുഖ്യത്തിൽ റിംഗ്സ് പ്രൊമോസ് , റോട്ടറി കാലിക്കറ്റ് സ്മാർട്ട് സിറ്റി എന്നിവരുടെ സഹകരണത്തോടെ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള വിവിധ വായ്പ പദ്ധതികൾ പരിചയപ്പെടുത്തിയ ഗ്രാന്റ് മലബാർ മെഗാ ജോർ ഫെയർ സമാപിച്ചു . ബീച്ച് ഫ്രീഡം സ്വകയറിന് സമീപം നടന്ന ചടങ്ങ് അജ്മാൻ തിലാൽ സിറ്റി ജോറിയൻ ചീഫ് കോ-ഓർഡിനേറ്റർ റാഷിദ് ബിൻ മസൂദ് ഉദ്ഘാടനം ചെയ്തു. ജോർ ചെയർമാൻ ജെയ്സൺ അറയ്ക്കൽ ജോയ് , റിംഗ്സ് പ്രൊമോസ് മാനേജിങ് ഡയറക്ടർ ജാക്സൺ ജോയ് , റോട്ടറി ക്ലബ്ബ് സ്മാർട്ട് സിറ്റി പ്രസിഡന്റ് കെ കെ അജിത് കുമാർ , സെക്രട്ടറി കെ അനിൽ കുമാർ , ഹോം സ്കൂൾ ചെയർമാൻ സുനിൽ കുമാർ , ബെന്നി വർഗീസ് എന്നിവർ സംസാരിച്ചു. സ്കൂൾ പാഠ്യപദ്ധതിയിൽ നിയമ അവബോധം, ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങൾ എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി ഒരു കോടി ആളുകൾ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും കൈമാറുന്നതിനായുള്ള കാമ്പയിന് തുടക്കം കുറിച്ചു . തുടർന്ന് ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു. വിവിധ ബാങ്കുകളിൽ നിന്നുമുള്ള വായ്പാ പദ്ധതികൾ പരിചയപ്പെടുത്തുകയും അതിനാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. വിവിധ കമ്പനികളുടെ ഫ്രാഞ്ചസി, ഡിസ്ട്രിബ്യൂഷൻഷിപ്പ് , ഡീലർഷിപ്പ് എന്നിവ പരിചയപ്പെടുത്തി. വിവിധ കമ്പിനികളിലേക്കുളള തൊഴിലവസരങ്ങൾക്കായുള്ള രജിസ്റ്റേഷനും തുടക്കമിട്ടു. തിരുവനന്തപുരം, കൊച്ചിയിലും അടുത്ത മാസങ്ങളിലായി ജോർ ഫെയർ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.