GeneralLatest

അറിയിപ്പുകൾ-കോഴിക്കോട്-22 02 2022


എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഒഴിവുള്ള തസ്തികകളിലേക്ക് ജൂൺ 27 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണം. പ്രായപരിധി 35 വയസ്. കുടുതൽ വിവരങ്ങൾക്ക്: calicutemployabilitycentre ഫേയ്‌സ് ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0495- 2370176

അപേക്ഷ ക്ഷണിച്ചു

സൗജന്യ തൊഴിൽ പരിശീലന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ, യുവകേരളം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തൃശൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലെ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. കോഴ്‌സ് പൂർത്തീകരിക്കുന്നവർക്ക് അതാത് മേഖലകളിൽ നിയമനം നൽകും. തൃശൂരിൽ ആണ് പരിശീലനം. താമസവും, ഭക്ഷണവും സൗജന്യമായിരിക്കും. ഫോൺ: 9288006404, 9288006425.

ലക്ച്ചറർ ഇൻ കംപ്യൂട്ടർ എൻജിനീയറിങ് :  കൂടിക്കാഴ്ച ജൂൺ 25ന്

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന വടകര മോഡൽ പോളിടെക്‌നിക് കോളേജിൽ ലക്ച്ചറർ ഇൻ കംപ്യൂട്ടർ എൻജിനീയറിങ് തസ്തികയിൽ താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 25ന് രാവിലെ 10 മണിക്ക് നടക്കും. എൻജിനീയറിങിൽ ഫസ്റ്റ് ക്ലാസ്  ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോൺ-0496 2524920

ദർഘാസുകൾ ക്ഷണിച്ചു

വിനോദസഞ്ചാര വകുപ്പ് കോഴിക്കോട് ജില്ലാ ഓഫീസിന്റെ ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ 1500 സിസി യ്ക്ക് താഴെയുളള ടൂറിസ്റ്റ് കാർ വാടകയ്ക്ക് ലഭ്യമാക്കുന്നതിനായി ദർഘാസുകൾ ക്ഷണിച്ചു. നിലവിലുള്ള സർക്കാർ നിരക്കോ അതിൽ കുറവോ രേഖപ്പെടുത്താം. ജൂലൈ അഞ്ചിന് വൈകീട്ട് മൂന്ന് വരെ ദർഘാസ് സ്വീകരിക്കും. ഫോൺ: 0495 2959779

പ്രവേശന പരീക്ഷ ജൂലൈ 17 ന്

സംസ്ഥാന സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഐ.സി.എസ്.ആർ-ൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനപരീക്ഷ ജൂലൈ 17 ന് നടക്കും. ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിന് (റ്റി.ഡി.സി) അപേക്ഷിച്ച ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് രാവിലെ 10.30 മുതൽ 11.30 വരെയും, സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സിന് (സി.എസ്.എഫ്.സി) അപേക്ഷിച്ച ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ഉച്ചക്ക് 12  മുതൽ ഒരു മണി വരെയും, ദ്വിവർഷ പ്രിലിംസ് കം മെയിൻസ് (ടൂ ഇയർ പി.സി.എം) കോഴ്‌സിന് അപേക്ഷിച്ച ബിരുദ വിദ്യാർത്ഥികൾക്ക് ഉച്ചക്ക് രണ്ട് മുതൽ മൂന്ന് മണി വരെയുമാണ് പ്രവേശന പരീക്ഷ. പരീക്ഷാർത്ഥികൾ പരീക്ഷയുടെ അര മണിക്കൂർ മുമ്പ് ഐ.സി.എസ്.ആറിൽ റിപ്പോർട്ട് ചെയ്യണം. അവസാന തീയതി ജൂലൈ ഒമ്പത്. ഫോൺ: 0494- 2665489, 8848346005, 9846715386, 9645988778, 9746007504

ഭാരത് പെട്രോളിയം ഔട്ട്ലെറ്റുകൾ നടത്താൻ അപേക്ഷ ക്ഷണിച്ചു

ഭാരത് പെട്രോളിയം കോർപറേഷന്റെ കീഴിൽ ഏറണാകുളം,  നെടുമ്പാശേരി, ഗോശ്രീപാലം എന്നിവിടങ്ങളിലുള്ള ഔട്ട്ലെറ്റുകൾ നടത്തുവാൻ താത്പര്യമുള്ള സായുധസേനയിൽനിന്നും വിരമിച്ച ഓഫീസർ/ ജെ.സി.ഒ എന്നിവരിൽനിന്നും അപേക്ഷകൾ ക്ഷണിച്ചു. നിർദ്ദേശങ്ങളും അപേക്ഷഫോറവും www.bharatpetroleum.in വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ:  0495 2771881.

മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ: അപേക്ഷ ക്ഷണിച്ചു

വെള്ളിമാടുകുന്ന് വനിതാ ശിശു വികസന വകുപ്പിനു കീഴിലെ 18 വയസിനു താഴെ പ്രായമുള്ള കുട്ടികളുടെ സ്ഥാപനമായ ഗവ. ചിൽഡ്രൻസ് ഹോം ബോയ്‌സ് സ്ഥാപനത്തിലെ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത: ഏഴാം ക്ലാസ് പാസ്സ്, ശാരീരിക ക്ഷമതയുള്ളവർ. പ്രായപരിധി: 45 വയസ്സിൽ താഴെ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 28ന് വൈകീട്ട് അഞ്ച് മണി.  ജൂൺ 30ന്  രാവിലെ 10 മണിക്ക് സാമൂഹ്യ നീതി കോംപ്ലക്‌സിലെ ഗവ. ചിൽഡ്രൻസ് ഹോം ബോയ്‌സിൽ അഭിമുഖം നടക്കും. ഇ-മെയിൽ: supdtjhbclt@gmail.com. ഫോൺ:  9539170460, 9446646304.

മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ:  അപേക്ഷ ക്ഷണിച്ചു

വെളളിമാടുകുന്നിലെ സാമൂഹ്യനീതി കോംപ്ലക്‌സിലെ  (ജെൻഡർപാർക്ക്)  ഗവ. ആഫ്റ്റർകെയർ ഹോമിലെ 18 മുതൽ 21 വയസ്സുവരെയുളള പെൺകുട്ടികളുടെ പരിചരണത്തിനായി മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർമാരുടെ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി സ്ത്രീകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഏഴാം  ക്ലാസ് പാസ്സ്, ശാരീരിക ക്ഷമതയുള്ളവർ. പ്രായം – 45 വയസ്സിൽ താഴെ. അപേക്ഷ, സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 28  വൈകീട്ട് അഞ്ച്  മണി. ഇന്റർവ്യൂ ജൂൺ 30 ന്  രാവിലെ 11 മണിക്ക് ഗവ. ചിൽഡ്രൻസ് ഹോമിൽ (ഗേൾസ്) നടക്കും..  ഫോൺ:  0495 2731454

മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ :  അപേക്ഷ ക്ഷണിച്ചു

വെളളിമാടുകുന്നിലെ സാമൂഹ്യനീതി കോംപ്ലക്‌സിലെ ഗവ. ചിൽഡ്രൻസ് ഫോം ഫോർ ഗേൾസിലേക്ക് ആറ് വയസ് മുതൽ 18 വയസ്സുവരെയുളള കുട്ടികളുടെ പരിചരണത്തിനായി മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർമാരുടെ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി സ്ത്രീകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഏഴാം  ക്ലാസ് പാസ്സ്, ശാരീരിക ക്ഷമതയുള്ളവർ അപേക്ഷിക്കുക. പ്രായം – 45 വയസ്സിൽ താഴെ. അപേക്ഷ, ബയോഡാറ്റ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 28  വൈകീട്ട് അഞ്ച്  മണി. വെള്ളിമാടുകുന്ന് ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിൽ ജൂൺ 30 രാവിലെ 10 മണിക്ക് ഇന്റർവ്യൂ നടത്തും.  ഫോൺ:  0495 2730459.


Reporter
the authorReporter

Leave a Reply