General

ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് മന്ത്രിമാർ സന്ദർശിക്കണം: എം ടി രമേശ്


വിലങ്ങാട്‌:ഉരുൾപൊട്ടലിൽ വിറങ്ങലടിച്ച് നിൽക്കുന്ന വിലങ്ങാട് മന്ത്രിമാർ സന്ദർശിക്കണമെന്നും നാശനഷ്ടം സംഭവിച്ചവർക്ക് ഉടൻ അടിയന്തിര ധനസഹായം നൽകണമെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങളുടെയും ഭക്ഷണത്തിൻ്റെയും ലഭ്യത ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിലങ്ങാട് ദുരിത ബാധിത പ്രദേശത്തെ ക്യാമ്പുകളും, ഉരുൾപൊട്ടൽ ഉണ്ടായ അടിച്ചിപ്പാറയും സംഘം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.വി കെ സജീവൻ ജില്ല ജനറൽ സെക്രട്ടറി എം മോഹനൻ , സംസ്ഥാന സമതി അംഗങ്ങളായ ടി കെ പ്രഭാകരൻ, രാമദാസ് മണലേരി, നരിപ്പറ്റ മണ്ഡലം പ്രസിഡന്റ് സുനിൽകുമാർ , കുറ്റ്യാട മണ്ഡലം പ്രസിഡന്റ് ഒ.പി മഹേഷ്, മാബറ്റ ബാലൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.


Reporter
the authorReporter

Leave a Reply