General

മാനന്തവാടി കടുവ ആക്രമണം; ‘പ്രഖ്യാപനങ്ങള്‍ നല്‍കി മലയോരത്തെ വഞ്ചിക്കരുത്’; വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ


കൽപറ്റ: മാനന്തവാടിയിലെ കടുവ ആക്രമണങ്ങളിൽ വനംവകുപ്പിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ. പ്രഖ്യാപനങ്ങൾ നൽകി മലയോരത്തെ വഞ്ചിക്കരുതെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ പറഞ്ഞു. ജീവന് വിലയില്ലെങ്കിൽ പിന്നെ പ്രഖ്യാപനങ്ങളെന്തിനെന്ന് സഭാധ്യക്ഷൻ ചോദിച്ചു. കൊല്ലപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകി തലയുരുന്നതാണ് രീതിയെന്ന് പറഞ്ഞ കാതോലിക്ക ബാവ ഇങ്ങനെ എത്ര കാലം മുന്നോട്ട് പോകാൻ കഴിയുമെന്നും ചോദിച്ചു. നഷ്ടപരിഹാരം കൊടുക്കുന്നത് ശ്വാശത പരിഹാരമല്ല. പലയിടത്തും ഫെൻസിങ്ങ് പ്രവർത്തനരഹിതമാണ്. മലയോര മേഖലയിൽ നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ ആവശ്യപ്പെട്ടു.


Reporter
the authorReporter

Leave a Reply