BusinessLatest

സ്വർണ വില താഴേക്ക്; മൂന്ന് ദിവസം കൊണ്ട് ഇടിഞ്ഞത് 1640 രൂപ

Nano News

കൊച്ചി:സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് കേരളത്തിൽ 1,12,600 രൂപയാണ് ഇന്നത്തെ വില. പവന് 880 രൂപയാണ് ഇന്നത്തേക്ക് ഇടിഞ്ഞിരിക്കുന്നത്. ഒരു ഗ്രാമിന് 110 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

അക്ഷയ തൃതീയ ദിവസമായിരുന്ന ഏപ്രിൽ 19ന് ആയിരുന്നു ഈ മാസം കേരളത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,14,240 രൂപയായിരുന്നു വില.അതേസമയം സംസ്ഥാനത്തെ വെള്ളി വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 1 ഗ്രാം വെള്ളിക്ക് 260 രൂപയും 10 ഗ്രാം വെള്ളിക്ക് 2,600 രൂപ വിലയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


Reporter
the authorReporter

Leave a Reply