കോഴിക്കോട് :കൊച്ചി അമൃത ആശുപത്രിയും കാലിക്കറ്റ് പ്രസ് ക്ലബും ചേർന്ന് മാധ്യമ പ്രവർത്തകർക്കായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ്റെ നേതൃത്വത്തിൽ പ്രസ്സ് ക്ലബിൽ നടന്ന ക്യാംപിലെ പരിശോധനകൾക്ക് അമൃത ആശുപത്രിയിലെ ജനറൽ സർജറി വിഭാഗം പ്രൊഫസർ ഡോ. സി. ശ്രീകുമാർ,കാർഡിയോളജി വിഭാഗം ഡോക്ടർ അശ്വിൻ,ഇ എൻ ടി വിഭാഗം ഡോക്ടർ നന്ദന, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർമാരായ ബ്ലസ്സി ജോയി,നിദ ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി.

രക്ത പരിശോധന, എക്കോ, ഇസിജി, എക്സറേ തുടങ്ങിയ പരിശോധനകളാണ്നടന്നത്.പത്രപ്രവർത്തക യൂണിയൻ ജില്ല കമ്മിറ്റി പ്രസിഡൻ്റ് ഇ.പി മുഹമ്മദ്, സെക്രട്ടറി പി കെ സജിത്ത് അമൃത ഓഫീസ് ഓഫ് കമ്യൂണിക്കേഷൻസ് സീനിയർ മനേജർ ശ്യാം കെ വാരിയർ തുടങ്ങിയവർ സംസാരിച്ചു.










