General

രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി; ലഭിക്കുക 3200 രൂപ


തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി. ജനുവരിയിലെ പെന്‍ഷനും ഒരു മാസത്തെ കുടിശികയും ചേര്‍ത്ത് രണ്ട് മാസത്തെ പെന്‍ഷന്‍ തുക 3200 രൂപയാണ് നല്‍കുന്നത്. അടുത്ത മാസം മൂന്നിന് മുന്‍പ് വിതരണം പൂര്‍ത്തിയാക്കണമെന്ന് ധനവകുപ്പ് നിര്‍ദേശം നല്‍കി.

68 ലക്ഷം പേര്‍ക്കാണ് സംസ്ഥാനം പെന്‍ഷന്‍ നല്‍കുന്നത്. സഹകരണ ബാങ്ക് മുഖേനെ 36 ലക്ഷം പേരുടെ വീടുകളില്‍ എത്തി പെന്‍ഷന്‍ നല്‍കും. മറ്റുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് നല്‍കുന്നത്. പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 1604 കോടി രൂപയാണ് ചിലവിടുന്നത്.


Reporter
the authorReporter

Leave a Reply