BusinessLatest

അയ്യായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കാപ്പ്ക്കോൺ ബിസിനസ് സെന്ററർ

Nano News

കോഴിക്കോട്: റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ മേഖലയിൽ ഒരു വർഷത്തിനുള്ളിൽ ആയിരം ഫ്ലാറ്റുകൾ കൈമാറാനൊരുങ്ങി കാ​പ്പ്ക്കോ​ൺ ഗ്രൂ​പ്പ്. ഐ ടി മേഖലയിൽ അയ്യായിരത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും പുത്തൻ പദ്ധതികൾ വിഭാവനം ചെയ്തും കോഴിക്കോടിന്റെ വികസനമുഖമായി മാറുകയാണ് ഐ ടി ഹബ്ബായ കാപ്പ്കോൺ ഗ്രൂപ്പെന്ന് ചെ​യ​ർ​മാ​ൻ സി ​അ​ൻ​വ​ർ സാ​ദ​ത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഫ്ലാ​റ്റു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റ്റം പ​ന്തീ​രാ​ങ്കാ​വി​ലെ കാ​പ്പ്ക്കോ​ൺ സി​റ്റി​യി​ൽ ചെ​യ​ർ​മാ​ൻ സി ​അ​ൻ​വ​ർ സാ​ദ​ത്ത് നിർവഹിച്ചു.

25,26 തീയതികളിലും ഫ്ലാറ്റുകളുടെ താക്കോൽ കൈമാറ്റം നടക്കും. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും പ്ര​വ​ർ​ത്ത​നം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തിന്റെ ഭാ​ഗ​മാ​യാ​ണ് ലാ​ൻ​ഡ് മാ​ർ​ക്ക് ഡെ​വ​ല​പ്പേ​ഴ്സും ബേ​സ് ലൈ​ൻ പ്രൊ​ജ​ക്ടും കൈ​കോ​ർ​ത്ത് കാ​പ്പ്ക്കോ​ൺ ഗ്രൂ​പ്പാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച ടൂ​റി​സം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം മേഖലകളിൽ 25 വ്യ​ത്യ​സ്ത​മാ​യ പ​ദ്ധ​തി​ക​ൾ ര​ണ്ടു വ​ർ​ഷ​ത്തി​ന​കം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് അ​ൻ​വ​ർ സാ​ദ​ത്ത് പ​റ​ഞ്ഞു. വാർത്താസമ്മേളനത്തിൽ എക്സിക്യൂട്ടീവ് ഡ​യ​റ​ക്ട​ർ അ​ക്ബ​ർ സാ​ദി​ഖ്, ഡ​യ​റ​ക്ട​ർ​മാ​രാ​യ ഷംസിയ അൻവർ, അ​രു​ൺ എ​സ് ബാ​ബു, ജി​ജോ​യ് ജി ​എ​സ്, കാ​പ്പ്ക്കോ​ൺ സിറ്റിയുടെ ജനറൽ മാനേജർ- ഓപ്പറേഷൻസ് സാജിർ നടുവത്തിനി സംബന്ധിച്ചു.


Reporter
the authorReporter

Leave a Reply