റഫീഖ് തോട്ടുമുക്കം
മുക്കം: കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ കൂമ്പാറയിൽ വൻ കഞ്ചാവ് വേട്ട. 10.5 കിലോ കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.മലപ്പുറം കാളികാവ് സ്വദേശി സുഫൈൽ, മുഹമ്മദ് ഹാഷിർ,ഷിബിൻ ചന്തക്കുന്ന് എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്താൻ ശ്രമിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡും മലപ്പുറം ഇൻറലിജൻസ് ബ്യൂറോയുടെയും നേതൃത്വത്തിൽ മഞ്ചേരി എക്സൈസ് റേഞ്ച് പാർട്ടി മഞ്ചേരി പയ്യനാട് ഭാഗത്ത് നിന്ന് കഞ്ചാവുമായി ഒരാളെ പിടികൂടിയിരുന്നു. ഈ
അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂമ്പാറയിൽ നിന്നും 3 പേരെ പിടികൂടിയത്.
മഞ്ചേരി എക്സൈസ് കമ്മീഷണർ
സ്കോഡ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷഫീഖ്, മഞ്ചേരി റേഞ്ച് ഇൻസ്‌പെക്ടർ വി.പി ജയപ്രകാശ്,
അസി: ഇൻസ്‌പെക്ടർ
ടി ഷിജുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.