കോഴിക്കോട്: കെ.ജയലക്ഷ്മി അമ്മ എഴുതിയ കവിതാ സമാഹാരം തപസ്വിനി പ്രകാശനം ചെയ്തു.ബേപ്പൂർ നടുവട്ടം തസരയിൽ നടന്ന ചടങ്ങിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം നിർവ്വഹിച്ചു.ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റർ കെ.മോഹൻദാസ് ആദ്യ കോപ്പി ഏറ്റുവാങ്ങി.ബി.ജെ.പി ദേശീയ നിർവ്വാഹക സമതി അംഗം കെ.പി ശ്രീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ചലച്ചിത്ര താരം മാമുക്കോയ,പി.രജനി,കെ.അജിത്ത് കുമാർ, ഗിരീഷ് കുമാർ കിഴക്കേടത്ത് എന്നിവർ സംസാരിച്ചു.
ഓം നമ:ശിവായ മുതൽ നിളയുടെ മടിത്തട്ടി വരെ എന്നീ തലക്കെട്ടുകളുമായി ഇരുപത് കവിതകളാണ് തപസ്വിനിയിൽ ഉള്ളത്.പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് അവതാരികയെഴുതിയത്. പൂർണ്ണ പബ്ലിക്കേഷൻസാണ് പ്രാസാദകർ.
കവിതയും സാഹിത്യവുമായി നിരവധി ശേഖരങ്ങൾ ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് ജയലക്ഷ്മി അമ്മയുടെ കവിതാ സമാഹാരം പ്രസിദ്ധീകരിക്കുന്നത്.
നാടൻ കലാരൂപങ്ങളായ വിൽപ്പാട്ട്, കൈക്കൊട്ടിക്കളി, കഥാപ്രസംഗം തുടങ്ങിയവയ്ക്കായി വരികൾ എഴുതി കുട്ടികളെ പരിശീലിപ്പിച്ചിരുന്നു. വടക്കിനിയേടത്ത് രാവുണ്ണി നായരുടെ ഭാര്യയായ ജയലക്ഷ്മി അമ്മയ്ക്ക് കവിതയെഴുത്തിൽ പ്രോത്സാഹനം നൽകിയത് അധ്യാപകനും കവിയുമായ അമ്മാവൻ ഗോപാലൻ കുട്ടി മാസ്റ്ററായിരുന്നു. അജിത്ത് കുമാർ, ലത, പ്രമോദ്, മധു എന്നിവർ മക്കളാണ്.