കോഴിക്കോട്: ചെസ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ
ദി ഐ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ ഹാളിൽ വച്ച് നടന്ന ജില്ലാ റാപ്പിഡ് സെലക്ഷൻ ചെസ്സ് മത്സരത്തിൽ
കരൺ ജെപി ചാമ്പ്യനായി.അതുൽ കൃഷ്ണ പി ,അനിൽകുമാർ ഒ ടി,
ഷർഷാ ബക്കർ,അഭിഷേക് ടി എം,
എന്നിവർ യഥാക്രമം രണ്ടു മുതൽ അഞ്ചു വരെ സ്ഥാനങ്ങൾ കരസ്ഥമാക്കി ജൂലൈ 19ന് തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നതിന് അർഹത നേടി.
ചെസ്സ് അസോസിയേഷൻ കേരള പ്രസിഡണ്ട്എ എം കുഞ്ഞു
മൊയ്തീൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം നിർവഹിച്ചു.കോഴിക്കോട് ജില്ല ചെസ്സ് അസോസിയേഷൻ സെക്രട്ടറി വിനോദ് കുമാർ കെ വി. അധ്യക്ഷം വഹിച്ചു ഐ ഫൗണ്ടേഷൻ മാനേജർ സജിത്ത്, ഷാജി കാരയിൽ, ദിനേശ് ബാബു മനക്കൽ എന്നിവർ സംസാരിച്ചു.










