GeneralHealthLatest

അപസ്മാര സാന്ത്വനം സൗജന്യ മെഡിക്കൽ ക്യാമ്പ്  

Nano News

കോഴിക്കോട്: അമൃത ആശുപത്രിയും ബഹിരാകാശ വകുപ്പിന് കീഴിലുള്ള ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് (NSIL) ഉം ചേർന്ന് മാതാ അമൃതാനന്ദമയി മഠത്തിന്‍റെ സഹകരണത്തോടെ സൗജന്യ അപസ്‌മാര മെഡിക്കൽ ക്യാമ്പ് “അപസ്മാര സാന്ത്വനം” സംഘടിപ്പിക്കുന്നു.

ജൂലൈ 12 ഞായറാഴ്ച കോഴിക്കോട് വെള്ളിമാടുകുന്നിലുള്ള അമൃത കൃപ സ്പെഷ്യാലിറ്റി ക്ലിനിക്കിൽ രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ ആണ് ക്യാമ്പ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ പരിശോധന. അപസ്മാരത്തെ കുറിച്ചുള്ള സംശയ നിവാരണം, ബോധവത്കരണ ക്ലാസ് തുടങ്ങിയ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമായിരിക്കും. മരുന്നുകളോട് പ്രതികരിക്കാത്ത അപസ്മാരം ഉള്ള രോഗികൾക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. അർഹരായ രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയക്കുള്ള സംവിധാനവും ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരിക്കും.

കൊച്ചി അമൃത ആശുപത്രിയിലെ എപ്പിലെപ്സി വിഭാഗം മേധാവി ഡോ. സിബി ഗോപിനാഥ് ക്യാമ്പിന് നേതൃത്വം നൽകും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നതിനായി 9744894949 എന്ന നമ്പറിൽ ബന്ധപ്പെടാം.


Reporter
the authorReporter

Leave a Reply

error: Content is protected !!