Thursday, January 23, 2025
General

നിലമ്പൂർ-ഷൊർണ്ണൂർ പാസഞ്ചറിൽ യുവതിയെ കടിച്ചത് പാമ്പല്ല’


നിലമ്പൂർ-ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ യാത്രക്കാരിയെ കടിച്ചത് പാമ്പല്ലെന്ന് റെയിൽവേ അധികൃതർ. വിഷമില്ലാത്ത മറ്റേതെങ്കിലും ജീവിയാകാം യുവതിയെ കടിച്ചത് എന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ട്രെയിനിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. അതേസമയം, യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

ആയുർവേദ ഡോക്ടറായ ഗായത്രി (25) എന്ന യുവതിയെയാണ് ട്രെയിൻ യാത്രയ്ക്കിടെ പാമ്പ് കടിയേറ്റെന്ന് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ട്രെയിനിൻ്റെ ബർത്തിൽ കിടക്കുകയായിരുന്നു ഗായത്രി. പാമ്പ് കടിയേറ്റെന്ന സംശയത്തിൽ ഗായത്രി വല്ലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി. പിന്നീട് റോഡ് മാർഗം യുവതിയെ പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പാമ്പിനെ കണ്ടതായി യാത്രക്കാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ട്രെയിൻ നിലമ്പൂരിലെത്തിയ ശേഷം വനംവകുപ്പ് ആർആർ ടി സംഘം കമ്പാർട്മെന്റിൽ പരിശോധന നടത്തി. വനംവകുപ്പ് നടത്തിയ പരിശോധനയിലും പാമ്പിനെ കണ്ടെത്തിയില്ല. പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പരിശോധനയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.


Reporter
the authorReporter

Leave a Reply