Latest

ലൗലി ഫ്രൻ്റ്‌സ് കല്ലായി വാർഷിക കുടുംബ സംഗമം നടത്തി.

Nano News

കോഴിക്കോട്: സന്നദ്ധ സേവന ജീവകാരുണ്യ മേഖലയിൽ കഴിഞ്ഞ 40 വർഷക്കാലമായി കല്ലായി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന ലൗലി ഫ്രണ്ട്സ് വാർഷിക കുടുംബ സംഗമം മോഡേൺ ബസാർ ഫുഡ് പാലസിൽ നടന്നു. ലൗലി ഫ്രണ്ട്സ് പ്രസിഡണ്ട് അരുൺ കുമാർ നമ്പയിൽ അധ്യക്ഷം വഹിച്ചു.മുതിർന്ന അംഗം ഫിലോമിന ഫെർണ്ണാണ്ടസ് സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ബൈജു കെ.പി,ജോ സെക്രട്ടറി അനൂപ് താഴത്തെയിൽ,ട്രഷറർ സോജു ചെഞ്ചേരി,വൈസ് പ്രസിഡണ്ട് ഷിനൻ കെ.കെ, വനിതാ വിഭാഗം  പ്രസിഡണ്ട് മിലി ബൈജു, സെക്രട്ടറി പ്രിയ ഷിനൻ എന്നിവർ സംസാരിച്ചു.

കണ്ണൂർ ജില്ല ജൂനിയർ അത് ലറ്റിക് മീറ്റിലും സ്കൂൾ അത് ലറ്റിക് മീറ്റിലും മികവ് തെളിയിച്ച എൻ അനന്യയെ ചടങ്ങിൽ ആദരിച്ചു.തുടർന്ന് കുടുബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.

 


Reporter
the authorReporter

Leave a Reply

error: Content is protected !!