Local Newssports

അന്തർദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പിന് ഔപചാരിക തുടക്കം


തി​രു​വ​മ്പാ​ടി: അ​ന്ത​ർ​ദേ​ശീ​യ ക​യാ​ക്കി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​യു​ള്ള വൈ​റ്റ് വാ​ട്ട​ർ ക​യാ​ക്കി​ങ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ഔ​പ​ചാ​രി​ക തു​ട​ക്കം. കോ​ട​ഞ്ചേ​രി പു​ലി​ക്ക​യം ചാ​ലി​പ്പു​ഴ​യി​ൽ ക​യാ​ക്ക് ക്രോ​സ് ഓ​പ​ൺ വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ളാ​ണ് തു​ട​ങ്ങി​യ​ത്. പു​രു​ഷ-​വ​നി​ത താ​ര​ങ്ങ​ൾ മ​ത്സ​ര​ത്തി​നി​റ​ങ്ങി. എ​ട്ട് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 13 അ​ന്ത​ർ​ദേ​ശീ​യ ക​യാ​ക്കി​ങ് താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 70ഓ​ളം താ​ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്. പ​ത്താ​മ​ത് അ​ന്ത​ർ​ദേ​ശീ​യ റി​വ​ർ ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യാ​ണ് ക​യാ​ക്കി​ങ് ചാ​മ്പ്യ​ൻ​ഷി​പ്. ച​ക്കി​ട്ട​പ്പാ​റ​യി​ലെ മീ​ൻ​തു​ള്ളി​പ്പാ​റ​യി​ൽ ഫ്രീ​സ്റ്റൈ​ൽ ഇ​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച ന​ട​ന്നി​രു​ന്നു.

സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ്ര​മോ​ഷ​ൻ സൊ​സൈ​റ്റി, ഡി.​ടി.​പി.​സി, കോ​ഴി​ക്കോ​ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്ത്യ​ൻ ക​യാ​ക്കി​ങ് ആ​ൻ​ഡ് ക​നോ​യി​ങ് അ​സോ​സി​യേ​ഷ​ന്റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് റി​വ​ർ ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ച​ത്. ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും. മ​ത്സ​ര​ത്തി​ന്റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ജി​ല്ല ക​ല​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സി​ങ് നി​ർ​വ​ഹി​ച്ചു. വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ഡ​യ​റ​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​ട​ൻ ബി​നു പ​പ്പു മു​ഖ്യാ​തി​ഥി​യാ​യി.

കേ​ര​ള ടൂ​റി​സം ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ എ​സ്.​കെ. സ​ജീ​ഷ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ബോ​സ് ജേ​ക്ക​ബ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ അ​ല​ക്സ് തോ​മ​സ് (കോ​ട​ഞ്ചേ​രി), ആ​ദ​ർ​ശ് ജോ​സ​ഫ് (കൂ​ട​ര​ഞ്ഞി), ദി​വ്യ ഷി​ബു (കൊ​ടി​യ​ത്തൂ​ർ), ബി​ന്ദു ജോ​ൺ​സ​ൺ (തി​രു​വ​മ്പാ​ടി), കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ചി​ന്ന അ​ശോ​ക​ൻ, കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സൂ​സ​ൻ വ​ർ​ഗീ​സ് കോ​ഴ​പ്ലാ​ക്ക​ൽ, ചാ​ൾ​സ് ത​യ്യി​ൽ, കോ​ട​ഞ്ചേ​രി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്റ്‌ ഷി​ബു പു​തി​യേ​ട​ത്ത്, വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ജോ. ​ഡ​യ​റ​ക്ട​ർ ഡി. ​ഗി​രീ​ഷ് കു​മാ​ർ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സ​ത്യ​ജി​ത് ശ​ങ്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കെ.​എ.​ടി.​പി.​എ​സ് സി.​ഇ.​ഒ ബി​നു കു​ര്യാ​ക്കോ​സ് സ്വാ​ഗ​ത​വും ഡി.​ടി.​പി.​സി സെ​ക്ര​ട്ട​റി ഡോ. ​നി​ഖി​ൽ ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.


Reporter
the authorReporter

Leave a Reply