Saturday, January 18, 2025
Politics

ഈ വിഷു രാഷ്ട്രീയ മാറ്റത്തിനു മുന്‍പുള്ള ആഘോഷം: വിഷുവാശംസകള്‍ നേര്‍ന്ന് എം.ടി രമേശ്


കോഴിക്കോട്: വിഷുവിന് പത്തുനാള്‍ കഴിഞ്ഞാല്‍ രാജ്യം വലിയൊരു ആഘോഷത്തിനുള്ള അടയാളം രേഖപ്പെടുത്തും. ഈ വിഷു എന്‍ഡിഎയെ സംബന്ധിച്ച് കേരളത്തില്‍ ഒരു മാറ്റത്തിന്റെ വിഷുവാണ്. ഈസ്റ്ററും ചെറിയപെരുന്നാളും കഴിഞ്ഞുള്ള മറ്റൊരു ആഘോഷം. വര്‍ണത്തിന്റെയും വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും ആഘോഷം. എന്നും പ്രഭാതങ്ങളില്‍ നന്‍മകളെ കണികണ്ടുണരാനുള്ള ആഘോഷദിനം. ഈ ദിനം ഇത്തവണ മറ്റൊരു ആഘോഷത്തിന്റെ തയ്യാറാടുപ്പുകൂടിയാണ്. മോദിയുടെ ഗാരന്റി കേരളത്തിലും നടപ്പാക്കാന്‍ ജനങ്ങള്‍ തയ്യാറെടുക്കുന്നതിനുള്ള മനസ്സൊരുക്കം.

അഴിമതിയും സാമ്പത്തിക തട്ടിപ്പുമെല്ലാം പൊട്ടിത്തകർന്ന് മലയാള മനസ്സില്‍ പ്രതീക്ഷയുടെ വര്‍ണവും ഐശ്വര്യത്തിന്റെ വെളിച്ചവും നന്‍മയുടെ കണിയും എന്നും പുലരാന്‍ മാറ്റത്തിന്റെ മാറ്റൊലി കൂടിയാവട്ടെ ഈ ആഘോഷം. എല്ലാവര്‍ക്കും വിഷു ആശംസകളെന്നും എംടി രമേശ്.


Reporter
the authorReporter

Leave a Reply