General

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍


ന്യൂഡല്‍ഹി: പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രാജിസന്നദ്ധ അറിയിച്ചെന്ന വാര്‍ത്ത തള്ളി കേന്ദ്രനേതൃത്വം. ബിജെപിയില്‍ ആരും രാജിവെക്കില്ലെന്നും ആരുടേയും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും കേരള ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. എല്‍.ഡി.എഫും യു.ഡി.എഫും അഭ്യൂഹം പ്രചരിപ്പിക്കുന്നുവെന്നും 2026ല്‍ പാലക്കാട് ബി.ജെ.പി ജയിക്കുമെന്നും പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് അറിയിച്ച് കെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. ദേശീയ പ്രസിഡന്റ് ജെപി നാദ്ധ, സംഘടന ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരെ ആണ് രാജി സന്നദ്ധത അറിയിച്ചത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണം എന്ന് ദേശീയ നേതൃത്വത്തോട് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരാനിരിക്കെ വോട്ടുചോര്‍ച്ചയെ സംബന്ധിച്ച് വിശദമായ അവലോകനവും പഠനവും നടത്താനൊരുങ്ങുകയാണ് ബി.ജെ.പി നേതൃത്വം.

വോട്ടുചോര്‍ച്ചക്കുള്ള കാരണം ഒരു മാസത്തിനകം പഠനവിധേയമാക്കി പരിഹാരമാര്‍ഗങ്ങളിലേക്ക് കടക്കാനാണ് ബി.ജെ.പി ഉദ്ദേശിക്കുന്നത്.


Reporter
the authorReporter

Leave a Reply