Latest

ഭക്തി നിർഭരം;പന്നിയങ്കര ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവം


 

കോഴിക്കോട്:പന്നിയങ്കര ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവം വിപുലമായ രീതിയിൽ ആഘോഷിച്ചു. നൂറുകണക്കിന് ഭക്തജനങ്ങൾ ദുർഗ്ഗാ ഭഗവതിക്ക് പൊങ്കാല വഴിപാട് സമർപ്പിച്ചു.

പ്രതിഷ്ഠാദിന ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ ലളിതാസഹസ്രനാമ ലക്ഷാർച്ചനയും ക്ഷേത്രത്തിൽ നടന്നു.

പൊങ്കാല സമർപ്പണത്തിനു ശേഷം  അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന പ്രശസ്ത ചിത്രകാരൻ സൈനോജ് ശിവൻ വരച്ച പന്നിയങ്കര ദുർഗ്ഗാ ഭഗവതിയുടെ ആറടി ഉയരമുള്ള എണ്ണച്ചായ ചിത്രം ദുർഗ്ഗാഭഗവതിക്ക് സമർപ്പിച്ചു.

കവിയും ഗാനരചയിതാവുമായ പി എസ് നമ്പീശൻ ചിത്രം ക്ഷേത്രത്തിലേക്ക് ഏറ്റുവാങ്ങി.

ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റി അംഗം മനോജ് കുമാർ അധ്യക്ഷത വഹിച്ചു
ക്ഷേത്രം മാതൃ സമിതിക്ക് വേണ്ടി  രമ ഭാസ്കരൻ സൈനോജ് ശിവനെ പൊന്നാടയണിയിച്ചു.

ക്ഷേത്ര ഭരണസമിതിയുടെ ഉപഹാരം ക്ഷേത്രം ട്രസ്റ്റി ബോർഡ് മെമ്പർ  സി രാജീവൻ നൽകി.

ക്ഷേത്രം ട്രസ്റ്റി അംഗം സന്തോഷ് ബാലകൃഷ്ണൻ, വാർഡ് കൗൺസിലർ  എം സി സുധാമണി,  പി ആർ മേനോൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ  പുനത്തിൽ രാജു എക്സിക്യൂട്ടീവ് ഓഫീസർ  വി ബാബുരാജ് എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply