GeneralLatest

അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ; ചക്രവാതച്ചുഴിയും കാലവർഷക്കാറ്റും മഴയ്ക്ക് കാരണം


തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക്  സാധ്യത. ഇന്ന് മുതൽ ജൂൺ 3 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്നും  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

അറബിക്കടലിലെ കാലവർഷ കാറ്റിന്റെയും അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ കേരളത്തിന്‌ മുകളിലും സമീപ പ്രദേശത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീനം മൂലം ആണിത്.

അതേസമയം കാലവർഷം അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളിൽ കേരളത്തിന്റെ ബാക്കിയുള്ള പ്രദേശങ്ങളിലേക്കും എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു


Reporter
the authorReporter

Leave a Reply