FootballLatestsportsWorld cup football

അർജൻ്റീന പ്രീ – ക്വാർട്ടറിൽ.

Nano News

അർജൻ്റീന പ്രീ – ക്വാർട്ടറിൽ.

ആവേശപ്പോരിൽ കേപ് വെർദെയുടെ മത്സരവീര്യം മറികടന്ന് അർജന്റീന പ്രീക്വാർട്ടറിലേക്ക്. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ അർജന്റീന ജയിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ്. 111 ആം മിനിട്ടിൽ ആണ് അർജന്റീന മൂന്നാം ഗോൾ നേടിയത്.

ഒരു ഘട്ടത്തിൽ പിന്നിലായ ശേഷം ഉഗ്രൻ പ്രകടനത്തോടെ തിരിച്ചടിച്ച കേപ് വെർദെ, ശക്തരായ അർജന്റീനയെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. അർജന്റീനയ്ക്കായി സൂപ്പർ താരം ലയണൽ മെസ്സി, ലിസാൻഡ്രോ മാർട്ടീനസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഡിനെയുടെ സെൽഫ് ഗോളും അർജന്റീനയ്ക്ക് നേട്ടമായി.

അത്യന്തം വാശിയേറിയ മത്സരത്തിൽ കാബോ വെർദെ എന്ന വൻ ചെറുത്തു നിൽപ്പിനെ പിൻതള്ളി നിലവിലെ ജേതാക്കളായ അർജൻ്റീന പ്രീ ക്വാർട്ടറിൽ (3 – 2).

വൻ താരനിരയുള്ള ലോക ചാമ്പ്യൻമാരായ അർജൻ്റീനയെ നിശ്ചിത സമയത്ത് സമനിലയിൽ തളച്ചും എക്സ്ട്രാ ടൈമിൽ വിറപ്പിച്ചുമാണ് നവാഗതരായ കാബോ വെർദേ എന്ന ചെറു രാജ്യം കീഴടങ്ങിയത്.

29-ാം മിനിറ്റിൽ മെസിയുടെ ഗോളിൽ അർജൻ്റീന മുന്നിൽ എത്തി എങ്കിലും 59 -ാം മിനിറ്റിൽ ഡെറോയി ഡ്യൂവർട്ട് ഗോൾ മടക്കി .

പിന്നീട് കണ്ടത് ജീവൻ മരണ പോരാട്ടം.

നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെ മത്സരം എക്ട്രാ ടൈമിലേക്ക് കടന്നതിനു പിന്നാലെയാണ് 92-ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനെസ് അർജൻ്റീനക്ക് വേണ്ടി ഗോൾ നേടിയത്. പിന്നാലെ 103 -ാം മിനിറ്റിൽ സിഡ്‌നി ലോപസ് കബ്രാൽ കാബോ
വെർദെയെ വീണ്ടും ഒപ്പമെത്തിച്ചു.
എന്നാൽ 111-ാം മിനിറ്റിൽ ക്രിസ്‌റ്റ്യൻ റൊമേറോ വീണ്ടും അർജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു.

അസാമാന്യമായ പോരാട്ടവീര്യവും പ്രതിരോധക്കരുത്തും പ്രകടിപ്പിച്ചാണ് ലോകചാംപ്യന്മാരെ കാബോ വെർദെ നേരിട്ടത്. നിശ്ചിത സമയത്ത് അർജന്റീന നടത്തിയ 14 ഗോൾ ശ്രമങ്ങൾ കാബോ വെർദെ ഗോൾ കീപ്പർ വൊസീഞ്ഞയുടെയും സഹതാരങ്ങളുടെയും പ്രതിരോധത്തിൽ തട്ടി തകർന്നു. പെനാൽറ്റി ഏരിയയിൽ 6 കളികാരുമായിട്ടാണ് കാബോ വെർദ കളിച്ചത്.

മെസി ഇന്ന് ടൂർണമെൻ്റിലെ 7-ാം ഗോളാണ് നേടിയത്. അർജൻ്റീനയുടെ മറ്റ് താരങ്ങൾ ഇന്ന് ഗോൾ നേടിയത് ടീമിന് ആശ്വാസം നൽകുന്നതാക്കി.
പ്രീക്വാർട്ടറിൽ ഈജിപ്റ്റ് ആണ് അർജൻ്റീനയുടെ എതിരാളികൾ


Reporter
the authorReporter

Leave a Reply

error: Content is protected !!