കോഴിക്കോട്: ഈ വര്‍ഷത്തെ സംസ്ഥാന ബ്ലഡ് ട്രാൻസ്ഫ്യുഷൻ കൗൺസിൽ അവാർഡ് ജേതാവും ഹോപ്പ് ജീവരക്ഷ ക്ലാസ് റൂം മെന്ററും മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളെജ് ബ്ലഡ് സെന്റര്‍ മേധാവിയുമായ ഡോ. അരുണ്‍ വി ജെയെ ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് ആദരിച്ചു. രക്തദാനത്തെപ്പറ്റി എല്ലാ വിവരങ്ങളും പ്രതിപാദിക്കുന്ന ദ ബ്ലഡ് ബുക്കിന്റെ രചയിതാവുകൂടിയാണ് അരുണ്‍. മലബാര്‍ മെഡിക്കല്‍ കോളെജില്‍ നടന്ന ചടങ്ങില്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ അനില്‍ കുമാര്‍ ഡോ. അരുണ്‍ വി ജെയ്ക്ക് ഹോപ്പിന്റെ ആദരവ് സമ്മാനിച്ചു. ഹോപ്പ് പ്രവര്‍ത്തകരായ നാസര്‍ മാസ്റ്റര്‍ ആയഞ്ചേരി, ഗിരീഷ് ബാബു ശാരദാ മന്ദിരം, ഷാജിമോന്‍ വെള്ളിമാടുകുന്ന്, ഷുക്കൂര്‍ അത്തോളി, ദില്‍ഷ മക്കാട്ട്, അഫ്ന ആഷിയാന തുടങ്ങിയവര്‍ സംബന്ധിച്ചു.













