Latest

വായനക്കായി 16 പുസ്തകങ്ങൾ സമർപ്പിച്ച് പേരക്ക സൗഹൃദ സംഗമം;പേരക്ക വെബ് സൈറ്റും തുറന്നു

Nano News

കോഴിക്കോട്: പേരക്ക ബുക്‌സ് പ്രസിദ്ധീകരിച്ച 16 പുസ്തകങ്ങളുടെ പ്രകാശനവും വെബ്‌സൈറ്റ് ലോഞ്ചിംഗും കോഴിക്കോട് കൈരളി തിയേറ്ററിലെ വേദി ഓഡിറ്റോറിയത്തിൽ  കവി എസ് ജോസഫ് ഉദ്ഘാടനം ചെയ്തു.

മാസാന്ത ഞായറാഴ്ചയിലെ സൗഹൃദക്കൂട്ടം ജനപങ്കാളിത്തം കൊണ്ടും ഗഹനമായ സംവാദം കൊണ്ടും ഏറെ ശ്രദ്ധേയമായി. പി.കെ. പാറക്കടവ് പേരക്ക വെബ്സൈറ്റ് ലോഞ്ചിംഗ് നിർവഹിച്ചു. പേരക്ക ബുക്സ് മാനേജിംഗ് എഡിറ്റർ ഹംസ ആലുങ്ങൽ അധ്യക്ഷനായി.വിമീഷ് മണിയൂർ, സത്യൻ മാടാക്കര, പ്രശോഭ് സാകല്യം, ബിനേഷ് ചേമഞ്ചേരി, നിസാർ അഹമ്മദ്, റംഷീല റംഷി പ്രസംഗിച്ചു.പേരക്ക ബുക്സ് ഏർപ്പെടുത്തിയ എഴുത്തുപുര പുരസ്‌കാരങ്ങൾ കയ്യുമ്മു കോട്ടപ്പടി, സലീന സലാവുദ്ദീൻ, ചന്ദ്രി സൗപർണിക , രേണുക കെ.ആർ എന്നിവർക്ക് എസ്. ജോസഫും പി.കെ പാറക്കടവും സമ്മാനിച്ചു.പി.കെ പാറക്കടവ് എഴുതിയ ഒരു കരച്ചിലെങ്കിലും (ഓർമ ), ഡോ. അനുപമ വിശ്വം എഡിറ്റ് ചെയ്ത നിലവിളിക്കുന്ന സത്യങ്ങള്‍ (കുറുങ്കഥ) പുസ്തകത്തിലെ എഴുത്തുകാർ ചേർന്ന് ഏറ്റുവാങ്ങി.

ഫുട്ബാള്‍, ബാല്യം കൗമാരം യൗവ്വനം (സ്പോർട്സ് കരീം യൂസുഫ് )രാപ്പകലുകളുടെ സൂത്രവാക്യങ്ങള്‍ (കവിതബിനേഷ് ചേമഞ്ചേരി )കൂട്ടുകാർക്ക് സാരോപദേശ കഥകൾ (ബാലസാഹിത്യം റംഷീല റംഷി),സേലം ജംഗ്ഷന്‍(കഥകൾ ജസീല്‍ ടി.പി),മാമ്പൂ പൂക്കണ് കാലത്ത്(കഥകൾ സഹ്‌ല എം.വി ചെറൂപ്പ ),ഓര്‍മകളുടെ പെരുമഴക്കാലം,(ഓർമ അജ്മല്‍ ഇംപാല ),ഇടമില്ലാത്തവരുടെ ഇടങ്ങള്‍ (കവിത സക്കീന നിലമ്പൂര്‍),വസന്തം വരാതിരിക്കില്ല( കവിത മീലാസ് മുള്ളമ്പാറ),നോവിന്റെ മഴയടയാളങ്ങള്‍( കവിത ഹൗവ്വ പി.കെ എച്ച്),

നന്മനിറഞ്ഞവന്‍ സുല്‍ത്താന്‍(ബാല സാഹിത്യം ഗംഗ ഹേമന്ദ് ),എ.ബി.ആര്‍ മാറഞ്ചേരി എഴുതിയ ഇട്ടീരിമത്തായി മകന്‍ ജോസൂട്ടി വധം, പത്തേമാരിക്കാലം (നോവൽ), എന്നിട്ടും എന്തേ (കവിത എ.പി അന്‍വര്‍ വണ്ടൂര്‍),ഒലീവ് മരങ്ങള്‍ പൂക്കുമ്പോള്‍( യാത്ര സുമയ്യ സി മങ്കട) എന്നീ പുസ്തകളാണ് പ്രകാശനം ചെയ്തത്.

സത്യന്‍ മാടാക്കര,ബിനേഷ് ചേമഞ്ചേരി,കയ്യുമ്മു കോട്ടപ്പടി ,സലീന സലാവുദ്ദീന്‍,ചന്ദ്രി സൗപര്‍ണിക,റംജി ജെറോം ജസീല്‍ ടി.പി,ഹൗവ്വ പി.കെ. എച്ച്,കരീം യൂസുഫ്,സഹ്‌ല എം.വി ചെറൂപ്പ,ഗംഗ ഹേമന്ദ്, സക്കീന നിലമ്പൂര്‍,രേണുക കെ.ആർ, പ്രജീന ഷൈനിഷ് സംസാരിച്ചു.

നിസാർ അഹമ്മദ്, റംഷീല റംഷി, അഷ്മൽ ഷാ കേ, നുസ് ല ഫാത്തിമ നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply

error: Content is protected !!