കോഴിക്കോട് : കസബ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന മാര്‍ച്ചിനിടെ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച വരെ റിമാൻ്റ് ചെയ്തു. കടമേരി വില്യാപ്പള്ളി സ്വദേശി തുണ്ടികണ്ടിയില്‍ വീട്ടില്‍ മുഹമ്മദ് സയീദ് (32 )വേളം ശാന്തി നഗര്‍ സ്വദേശി കുറുവന്‍ തൊടി വീട്ടില്‍ അഫ്നാന്‍ അമീന്‍ (25 ) പേരാബ്ര ചെറുവണ്ണൂര്‍ സ്വദേശി മലയില്‍ വീട്ടില്‍ മുബഷീര്‍ (27 ) കൊഴുക്കല്ലൂര്‍ സ്വദേശി കാരക്കുന്നുമ്മല്‍ വീട്ടില്‍ മുഹമ്മദ് മുജാഹിദ് (33 ) കല്ലായി കുണ്ടുങ്ങല്‍ സ്വദേശി പി. വി ഹൌസില്‍ റഹീസ് അഹമ്മദ് (33 ) പുതുച്ചേരി കോയോട്ടു തെരു സ്വദേശി പി. കെ ഹൌസില്‍ നിദല്‍ സിറാജ് (26 ) എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത്
15 ന് ഉച്ചയ്ക്ക് Fraternity Movement എന്ന സംഘടനയുടെ പ്രവർത്തകർ നിയമവിരുദ്ധമായി സംഘം ചേർന്ന് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യൂക്കേഷൻ ഓഫീസിലേക്ക് (DDE Office) അതിക്രമിച്ച് കയറാൻ ശ്രമിച്ച് ലഹള നടത്തിയെന്നാണ് FIR ൽ ഉള്ളത്. നിയമാനുസൃത ഡ്യൂട്ടിയുടെ ഭാഗമായി പോലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട സമയം പ്രതികൾ പോലീസ് ഉദ്യോഗസ്ഥരായ അസിസ്റ്റന്‍റ് സബ്ബ് ഇന്‍സ്പെക്ടര്‍ സജേഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ സനൂപ് എന്നിവരെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും, കയ്യേറ്റം ചെയ്യുകയും, ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്നും FIR ൽ ഉണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.










