Local Newssports

പെരവച്ചേരിയുടെ കളിസ്ഥല സ്വപ്നത്തിന് ജനകീയ കൈത്താങ്ങ്

Nano News

നടുവണ്ണൂർ: കായിക പ്രതിഭകളുടെ നാടായ പെരവച്ചേരിയുടെ ദീർഘകാല സ്വപ്നമായ കളിസ്ഥല നിർമ്മാണത്തിനായി ജനകീയ സമിതി രൂപീകരിച്ച് ഫണ്ട് സമാഹരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോട്ടൂർ ഗ്രാമപഞ്ചായത്തിലെ 20-ാം വാർഡിൽ ഉൾപ്പെടുന്ന പെരവച്ചേരി–കുന്നരംവെള്ളി പ്രദേശത്ത് കളിസ്ഥലം യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാർഡ് മെമ്പർ പി. കെ. സിനിയുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിച്ചത്.
മുൻ ഇന്ത്യൻ വനിതാ വോളിബോൾ ടീം ക്യാപ്റ്റൻ എസ്. രേഖ .കേരള ടീമിലും നാഷണൽ വോളിബോൾ ടി മീലും കളിച്ച ദേവിക സുരേഷ് , ചന്ദനഅഭിലാഷ് , അനന്യവിനോദ് എന്നിവർ പെരവച്ചേരിയുടെ സാരഥികൾ ആണ് രാജ്യത്തിനും നിരവധി വോളിബോൾ താരങ്ങളെ സംഭാവന ചെയ്ത കായിക പാരമ്പര്യമുള്ള പ്രദേശമാണ് പെരവച്ചേരി. സ്വന്തമായി ഒരു കളിസ്ഥലം ഇല്ലാത്തതിനാൽ നിരവധി യുവതാരങ്ങൾ പരിശീലനത്തിനായി മറ്റ് പ്രദേശങ്ങളെ ആശ്രയിക്കേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും, പ്രതിസന്ധികളെ മറികടന്ന് ദേശീയ-സംസ്ഥാന തലങ്ങളിൽ മികവ് തെളിയിച്ച താരങ്ങളെ ഈ നാട് വളർത്തിയെടുത്തിട്ടുണ്ട്.
കളിസ്ഥലം എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ ധനസമാഹരണം ജനകീയ പങ്കാളിത്തത്തോടെ നടത്തുകയും ചെയ്യുകയാണ് സമിതി. ഫണ്ട് സമാഹരണത്തിന്റെ ഔപചാരിക ഉദ്ഘാടനം കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. സുജാത ടീച്ചർ, ജീവകാരുണ്യ പ്രവർത്തകൻ നിസാർ എടത്തിൽ നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. കെ. സിനി, വി. കെ. മുഹമ്മദ്, വി. കെ. ഇസ്മയിൽ, പി. പി. ബഷീർ എന്നിവർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply