LatestPolitics

സർക്കാർ ആശുപത്രികളിൽ രോഗികളുടെ എണ്ണത്തിന് അനുസരിച്ച് നഴ്സുമാരുടെ തസ്തിക സൃഷ്ടിച്ചു നിയമനം നടത്തുക – KGNA

Nano News

കോഴിക്കോട്:കേരളത്തിൻ്റെ പൊതുജനാരോഗ്യ മേഖലയിൽ നടപ്പിൽ വരുത്തിയ നൂതന സംവിധാനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുന്നവിധം രോഗികളുടെ എണ്ണത്തിന് അനുസരിച്ചു നഴ്സുമാരുടെ തസ്തിക സൃഷ്ടിച്ചു നിയമനം നടത്തണമെന്ന് കേരള ഗവൺമെൻറ് നഴ്സസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം SFI മുൻ അഖിലേന്ത്യ വൈസ് പ്രസിഡണ്ട് ഡോ നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സിന്ധു കെ അധ്യക്ഷത വഹിച്ചു.ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെകെ ലതിക മുഖ്യാഥിതിയായി.

സംസ്ഥാന വൈസ് പ്രസിഡൻ്റ് കെപി ഷീന ,FSETO ജില്ലാ കമ്മിറ്റി അംഗം കെഎൻ സജീഷ് നാരായണൻ , സംസ്ഥാന കമ്മിറ്റി അംഗംങ്ങളായ ബിന്ദു എ, റെജിന പി, KGSNA ബീച്ച് യൂണിറ്റ് സെക്രട്ടറി വിഷ്ണു നാരായണൻ ,ജില്ലാ ട്രഷറർ സജിത കെ കെ,ജില്ലാ സെക്രട്ടറി പ്രജിത്ത് പി എന്നിവർ സംസാരിച്ചു.

 

ഉച്ചയ്ക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനം കെജിഎൻഎ സംസ്ഥാന പ്രസിഡൻറ് ഷൈനി ആൻ്റണി ടി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി ഖമറു സമാൻ ടിടി സംസ്ഥാന കമ്മിറ്റി അംഗം അരുൺ കുമാർ പി വി,പുഷ്പലത എം ആർ , KGSNA MCH യൂണിറ്റ് ട്രഷറർ ശരത് എ വി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ജില്ലാ സെക്രട്ടറി പ്രജിത്ത് പി ജില്ലാ റിപ്പോർട്ടും , ജില്ലാ ട്രഷറർ സജിത കെ കെ വരവ് ചിലവു കണക്കും അവതരിപ്പിച്ചു. സമ്മേളനം 26അംഗ സെക്രട്ടറിയേറ്റിനെയും , 54 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു

ഭാരവാഹികൾ

പ്രസിഡൻ്റ് സിന്ധു കെ

സെക്രട്ടറി പ്രജിത്ത് പി

ട്രഷറർ സജിത കെ കെ


Reporter
the authorReporter

Leave a Reply