Accident newsLatest

മത്സ്യ ബന്ധന ബോട്ടിലെ എഞ്ചിൻ റൂമിൽ ഇറങ്ങിയ തൊഴിലാളി മരിച്ചു, മൂന്നു പേർ ചികിൽസയിൽ

Nano News

കോഴിക്കോട്: ബേപ്പൂർ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ എഞ്ചിൻ റൂമിൽ നിന്ന് വിഷപ്പുകയേറ്റ് ഒരു തൊഴിലാളി മരിച്ചു. മൂന്നു പേർ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ. വെസ്റ്റ് ബംഗാൾ സ്വദേശിയായ ഷഹദാബ്ദാസ് (20) ആണ് മരിച്ചത്. പശ്ചിമബംഗാൾ സ്വദേശികളായ
റിപൻദാസ്,
ഗുനാന്ദർദാസ്, ബേപ്പൂര് സ്വദേശി ബാബു എന്നിവരാണ് ചികിത്സയിലുള്ളത്.

ബേപ്പൂരിൽ നിന്ന് ഇന്നലെ രാത്രിയോടെ മത്സ്യബന്ധനത്തിന് പോയ ആയിഷ ബോട്ടിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. 12പേരാണ് ബോട്ടിലുണ്ടായിരുന്നത്.

ബേപ്പൂരിൽ നിന്ന് 10 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുന്നതിനിടെ ബോട്ടിൻ്റെ എഞ്ചിനിൽ വെള്ളം കയറിയെന്ന സംശയത്തിൽ
റൂമിൽ ഇറങ്ങിയ തൊഴിലാളിയാണ് ആദ്യം അപകടത്തിൽപ്പെട്ടത്.

തുടർന്ന് ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ മറ്റ് മൂന്ന് തൊഴിലാളികളും അപകടത്തിൽ പെടുകയായിരുന്നു.

തുടർന്ന് മറ്റുജീവനക്കാർ
ഹാർബറിലെത്തിച്ച് തൊട്ടടുത്ത സ്വകാര്യ
ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷഹദാബ്ദാസ് വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്.

ഇന്ന് പുലർച്ചെ 5.30 നാണ് അപകടം.
ഹാർബറിലെത്തിയവരെ
കോസ്റ്റൽ പോലിസിൻ്റെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിച്ചത്


Reporter
the authorReporter

Leave a Reply