Accident newsLatest

ഒലിച്ചുവന്ന ലോറിക്കടിയിൽ നിന്ന് രക്ഷപ്പെട്ടത് ഞങ്ങളാണ്; ഞെട്ടൽ മാറാതെ പാൽരാജും ഭാര്യയും

Nano News

വയനാട് :കള്ളാടി മണ്ണിടിച്ചിലിൽ ഒലിച്ചുവന്ന ലോറിക്കടിയിൽ നിന്ന് രക്ഷപ്പെട്ട് പുറത്തുവരുന്ന രണ്ടു പേരുടെ ദൃശ്യങ്ങൾ കണ്ട ഏവരും തലയിൽ കൈ വെച്ചിട്ടുണ്ടാവും. ഇത്തരമൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് പറയുകയാണ് പാൽരാജും ഭാര്യയും. മണ്ണിടിഞ്ഞ് വരുമ്പോൾ ബസ് കാത്ത് നിൽക്കുകയായിരുന്ന ഇരുവരും. രക്ഷപ്പെട്ടതിന്റെ അന്ധാളിപ്പ് വാക്കുകളിൽ പ്രകടം.

പാൽരാജിൻ്റെയും ഭാര്യയുടേയും വാക്കുകൾ: മണ്ണ് വരുന്നത് കണ്ടപ്പോൾ രക്ഷപ്പെടാൻ വേണ്ടി ഓടുകയായിരുന്നു. അതിനിടെ മണ്ണിൽ കുടുങ്ങി, ലോറിക്കടിയിൽ ആവുകയായിരുന്നു. ഭാര്യയും ലോറിക്കടിയിൽ കുടുങ്ങിപ്പോയി. അവരെ വലിച്ചു കയറ്റുകയായിരുന്നു. മണ്ണ് വരുന്നത് കണ്ട് ഓടുകയായിരുന്നു. അതിനിടെ ലോറി ഒലിച്ചു വരികയായിരുന്നു. പിന്നിട് എന്താണ് നടന്നത് എന്നറിയില്ല. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത് എന്ന് പാൽരാജിൻ്റെ ഭാര്യയും പറഞ്ഞു.


Reporter
the authorReporter

Leave a Reply

error: Content is protected !!