CRIMELatestpolice &crime

മുക്കം മണാശ്ശേരിയിൽ മധ്യവയസ്കൻ അയൽവാസിയുടെ വെട്ടേറ്റ് കൊല്ലപ്പെട്ടു

Nano News

കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ മധ്യവയസ്കൻ അയൽവാസിയുടെ വെട്ടേറ്റ് കൊല്ലപ്പെട്ടു. മണാശ്ശേരി മുതുകുറ്റിയിൽ വാടകവീട്ടിൽ താമസിക്കുന്ന വിനോദ് കുമാർ (58) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് ഏഴേകാലോട് കൂടിയിട്ടായിരുന്നു അയൽവാസിയായ ജയകുമാർ കഴുത്തിന് വെട്ടി പരിക്കേൽപ്പിച്ചത്. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

വിനോദ് കുമാറിനെ ഉടൻ തന്നെ കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇപ്പോൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി ജയകുമാറിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.


Reporter
the authorReporter

Leave a Reply

error: Content is protected !!