Wednesday, May 8, 2024
ExclusiveLatest

അഷറഫ് കൂട്ടായ്മക്ക് URF വേൾഡ് റെക്കോർഡ്


കോഴിക്കോട്:അഷറഫ് കൂട്ടായ്മ സംസ്ഥാന സംഗമത്തോടബന്ധിച്ച് നടത്തിയ യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ‘ലാർജ്സ്റ് സെയിം നെയിം ഗാദറിങ് ‘കാറ്റഗറിയുടെ യു ആർ എഫ് വേൾഡ് റെക്കോർഡ് 2537 അഷ്റഫ്മാരെ അണിനിരത്തിക്കൊണ്ട് കരസ്ഥമാക്കി.
ബോസ്നിയക്കാരായ 2325 കുബ്രോസ്കി മാരുടെ  പേരിലുള്ള റെക്കോർഡ് ആണ് കേരളത്തിലെ മുഴുവൻ ജില്ലകളിലെയും പ്രതിനിധികളെ ഒരുമിപ്പിച്ചുകൊണ്ട് കോഴിക്കോട് കടപ്പുറത്ത് നടത്തിയ അറ്റംറ്റിലൂടെ അഷറഫ് മാർ തിരുത്തിക്കുറിച്ചത്.
 ലഹരിമുക്ത കേരളം എന്ന പ്രമേയം ഉയർത്തിപ്പിടിച്ചുകൊണ്ട്നടത്തിയ സംസ്ഥാന മഹാസംഗമം പോർട്ട് മ്യൂസിയം വകുപ്പ് മന്ത്രി  ബഹു.അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ  സജീവ സാന്നിധ്യമായി മാറിയിട്ടുള്ള അഷറഫ് മാരുടെ കൂട്ടായ്മ  കൗതുകവും ഒപ്പം തന്നെ നാടിന് വലിയ സഹായകവും ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 യു ആർ എഫ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ്  ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, ജൂറി ഹെഡ് ഗിന്നസ് സത്താർ ആദൂർ എന്നിവർ ചേർന്ന് സമ്മാനിച്ചു.
അഷറഫ് മൗവ്വൽ അധ്യക്ഷത വഹിച്ചു.
വിന്നർ ഷെരീഫ്, അനീഷ് സെബാസ്റ്റ്യൻ, അഷറഫ് തറയിൽ, സലിം മഞ്ചേരി, എം.എ ലത്തീഫ് എന്നിർ നിരീക്ഷകരായിരുന്നു.

Reporter
the authorReporter

Leave a Reply