Sunday, May 19, 2024
Latest

വ്യാജ ബോംബ് ഭീഷണി;വിമാനത്താവളത്തിൽ മലയാളി സ്ത്രീ അറസ്റ്റിൽ


ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി സ്ത്രീ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മാനസി സതീബൈനു എന്ന സ്ത്രീയാണ് അറസ്റ്റിലായത്. കൊൽക്കത്തയ്ക്കുള്ള ഇൻഡിഗോ വിമാനം കയറാനെത്തിയതായിരുന്നു ഇവർ. എന്നാല്‍ ഇവര്‍ എത്തിയപ്പോള്‍ വിമാനത്തിന്‍റെ ബോർഡിംഗ് സമയം അവസാനിച്ചിരുന്നു. ആറാം നമ്പർ ബോർഡിംഗ് ഗേറ്റിന് സമീപത്തെത്തി ഇവർ തന്നെ അകത്ത് കയറ്റണമെന്നാവശ്യപ്പെട്ടു. ബോർഡിംഗ് ഗേറ്റിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ബോർഡിംഗ് സമയം കഴിഞ്ഞതിനാൽ ഇനി കയറാനാകില്ലെന്ന് അറിയിച്ചു. തുടർന്ന് ഇവ‍ർ ബഹളം വച്ച് ബോർഡിംഗ് ഗേറ്റിനടുത്തേക്ക് നീങ്ങി. വിമാനത്താവളത്തിൽ ബോംബുണ്ടെന്നും ഓടി രക്ഷപ്പെടാനും അവിടെ നിന്നവരോട് വിളിച്ചു പറഞ്ഞു.തടയാൻ ശ്രമിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍റെ കോളറിന് പിടിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഇവരെ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.


Reporter
the authorReporter

Leave a Reply