Local News

കിണറ്റില്‍ വീണ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു

Nano News

പാലക്കാട്: എലുപ്പുള്ളിയില്‍ കിണറ്റില്‍ അകപ്പെട്ട കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ച് കൊന്നു. കാക്കത്തോട് സ്വദേശി ബാബുരാജിന്റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നിക്കൂട്ടം അകപ്പെട്ടത്. അഞ്ച് കാട്ടുപന്നികളാണ് കിണറ്റില്‍ വീണത്. തുടര്‍ന്ന ലൈസന്‍സ്ഡ് ഷൂട്ടര്‍ സ്ഥലത്തെത്തി ഇവയെ വെടിവെച്ചു കൊന്നു. കരയിലേക്ക് കയറ്റിയാല്‍ അപകടസാധ്യതയുള്ളതിനാലാണ് വെടിവെച്ച് കൊന്നത്.

വെടിവെച്ച് കൊന്ന കാട്ടുപന്നികളെ പുറത്തെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് കൃഷിസ്ഥലം നനക്കാന്‍ വെള്ളമെടുക്കാന്‍ ഉപയോഗിക്കുന്ന കിണറ്റില്‍ കാട്ടുപന്നിക്കൂട്ടം വീണത്. ഉടനെ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പും നാട്ടുകാരും ചേര്‍ന്നാണ് പന്നികളെ പുറത്തെത്തിച്ചത്.

കഴിഞ്ഞ കുറച്ചുനാളുകളായി പ്രദേശത്ത് കാട്ടുപന്നി ശല്യം ഉണ്ടായിരുന്നു. കാട്ടുപന്നികളെ പ്രദേശത്ത് നിന്ന് തുരത്തണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കൃത്യമായ ഒരു നടപടി ഇതുവരെ ഉണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.


Reporter
the authorReporter

Leave a Reply

error: Content is protected !!