കോഴിക്കോട്:ആചാരങ്ങളെയും അനുഷ്ഠാനങ്ങളേയും അവഹേളിച്ച സ്പീക്കർ ഷംസീറിനെതിരെ അവിശ്വാസം കൊണ്ടുവരാൻ പ്രതിപക്ഷം തയ്യാറാകണമെന്നും.
കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ബോധപൂര്‍വ്വം ചര്‍ച്ച ചെയ്യാതെ ഒഴിവാക്കുന്ന സമീപനമാണ് ഉണ്ടാകുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. മാരാര്‍ജി ഭവനില്‍ നടന്ന ബിജെപി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് 2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടുക. വികസനത്തെ തിരഞ്ഞെടുപ്പുമായി കൂട്ടിയിണക്കിയ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത് അദ്ദേഹം പറഞ്ഞു.
മണിപ്പൂര്‍ വിഷയത്തിലും സംഭവിക്കുന്നത് യാഥാര്‍ത്ഥ്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നതാണ്. മണിപ്പൂരില്‍ നടക്കുന്നത് മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ലെന്ന് സഭ നേതൃത്വം തന്നെ വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ അത് കേള്‍ക്കാന്‍ കേരളത്തിലെ രണ്ടു മുന്നണികളും ചില മാധ്യമങ്ങളും തയ്യാറാകുന്നില്ല.
ഈ രാജ്യത്തെ ഒരു മതവിശ്വാസത്തെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സംസാരിക്കുന്നത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഇത്ര മയപ്പെട്ട് പോയതെന്തിനാണെന്നും സത്യസന്ധമായ സമീപനം അവർ എടുത്തിട്ടില്ലെന്നും അതിനാൽ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും എം.ടി. രമേശ് പറഞ്ഞു. സിപിഎം നിലപാട് സംഘടനാപരമായി മതവിഭാഗത്തെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ്. അതേ നിലപാട് തന്നെയാണ് കോണ്‍ഗ്രസും സ്വീകരിക്കുന്നത്. കേരളത്തിലെ ഈ രണ്ട് മുന്നണികളും സ്വീകരിക്കുന്നത് ഹിന്ദു വിരുദ്ധ നിലപാടുകളാണ്. ബിജെപി നിലപാടുകള്‍ ജനങ്ങളോട് തുറന്നു പറയുന്ന പാര്‍ട്ടിയാണ്. കേരളത്തിലെ ജനങ്ങളെ, വിശ്വാസികളെ ചവിട്ടിത്താഴ്ത്തുമ്പോള്‍ അത് ബിജെപി ജനങ്ങളോട് തുറന്നുപറയും. അതിനാല്‍ ഈ വിഷയത്തില്‍ സ്പീക്കറുടെ രാജി ആവിശ്യപ്പെട്ടുകൊണ്ട് ബിജെപി ആഗസ്റ്റ് 10ന് നിയമസഭാ മാര്‍ച്ചോടെ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. സ്പീക്കര്‍ രാജിവെക്കുന്നത് വരെ ലോകത്തെ വിശ്വാസി സമൂഹത്തോട് മാപ്പ് പറയുന്നത് വരെ ഭാരതീയ ജനതാ പാര്‍ട്ടി പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ അധ്യക്ഷനായി. ജില്ലാ പ്രഭാരി ശോഭാ സുരേന്ദന്‍, ദേശീയ കൗണ്‍സില്‍ അംഗം കെ.പി. ശ്രീശന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്‍, ജനറല്‍ സെക്രട്ടറി എം. മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.