Latest

കോഴിക്കോടിന്‍റെ ചിരകാലസ്വപ്നം അരീക്കാട് – മീഞ്ചന്ത – വട്ടക്കിണര്‍ മേല്‍പാലത്തിന് ഭരണാനുമതി

Nano News
കോഴിക്കോട് നഗരത്തിന്‍റെ പതിറ്റാണ്ടുകളായുള്ള സ്വപ്നമായിരുന്നു അരീക്കാട് – മീഞ്ചന്ത – വട്ടക്കിണര്‍ മേല്‍പാലം. ദേശീയപാതയില്‍ മലബാറില്‍ തന്നെ ഏറ്റവുമധികം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍പ്പെട്ടവയാണ് അരീക്കാട്, മീഞ്ചന്ത, വട്ടക്കിണര്‍ എന്നീ ജംഗ്ഷനുകള്‍.
ഇവിടെയൊരു മേല്‍പാലം വന്നാല്‍ കോഴിക്കോട് നഗരം നേരിടുന്ന ഗതാഗതക്കുരുക്കിന് വലിയൊരു ആശ്വാസമാകും.
ജനങ്ങളുടെ ചിരകാലസ്വപ്നം പൂവണിയുകയാണ്. അരീക്കാട് – മീഞ്ചന്ത – വട്ടക്കിണര്‍ മേല്‍പാലത്തിന് ധനകാര്യ വകുപ്പ് ഭരണാനുമതി നല്‍കിയിരിക്കുന്നു. 170.42 കോടി രൂപ വിനിയോഗിച്ച് ഒന്നര കിലോമീറ്ററിലാണ് മേല്‍പാലം പണിയുന്നത്. അപ്രോച്ച് റോഡ് ഉള്‍പ്പെടെ ആധുനിക നിലവാരത്തില്‍ നാല് വരിപ്പാതയായാണ് പാലം വിഭാവന ചെയ്തിട്ടുള്ളത്.
Reporter
the authorReporter

Leave a Reply