കോടഞ്ചേരി : ഞാളിയത്ത് യോഹന്നാന്‍റെ കൃഷിയിടത്തില്‍ ഇറങ്ങിയ പന്നിയെ പഞ്ചായത്തിന്‍റെ അനുമതിയോടു കൂടിയാണ് വെടിവെച്ച് കൊന്നത്. സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തോക്ക് ലൈസന്‍സുള്ള ഞാളിയത്ത് യോഹന്നാന്‍റെ മകൻ രാജു എന്നയാളാണ് പന്നിയെ വെടിവെച്ചത്.
ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് വന്നതിന് ശേഷം കേരളത്തിൽ ആദ്യത്തെ പന്നിയെ വെടിവെച്ചു കൊന്നത് കോടഞ്ചേരി പഞ്ചായത്തിലാണ്.